ബാത്ത്റൂമിൽ പാമ്പുകളെ കണ്ടതും യുവതി പേടിച്ചുവിറച്ചു; പിന്നെ നടന്നത്, വീഡിയോ
Friday 05 July 2024 12:25 PM IST
തിരുവനന്തപുരം ജില്ലയിലെ ഏണിക്കര എന്ന സ്ഥലത്തെ ഒരു വീട്ടിലേക്കാണ് വാവ സുരേഷിന്റെ യാത്ര. വീട്ടമ്മ വീടിനകത്തെ ബാത്ത്റൂമിൽ കയറിയതും ഒരു പാമ്പിനെ കണ്ടു. വീട്ടമ്മ നന്നായി പേടിച്ചു, ഉടൻ വാവ സുരേഷിനെ വിളിക്കുകയായിരുന്നു.
സ്ഥലത്ത് എത്തിയ വാവ സുരേഷ് വീട്ടമ്മയുമായി സംസാരിച്ചു. അപ്പോഴും വീട്ടമ്മയുടെ പേടി മാറിയില്ല, ബാത്ത്റൂമിൽ തെരച്ചിൽ തുടങ്ങിയ വാവ ഒരു പാമ്പിനെ കണ്ടു. അതിനെ പിടികൂടി പുറത്തേക്ക് ഇറങ്ങിയതും ബാത്ത്റൂമിൽ വീണ്ടും പാമ്പ്. കാണുക ബാത്ത്റൂമിൽ നിന്ന് രണ്ട് പാമ്പുകളെ പിടികൂടുന്ന വിശേഷങ്ങളുമായി എത്തിയ സ്നേക്ക് മാസ്റ്ററിന്റെ ഈ എപ്പിസോഡ്.