അങ്കണവാടി ബന്ധു നിയമന വിവാദം: പ്രതിഷേധവുമായി എൽ.ഡി.എഫ്

Saturday 06 July 2024 12:07 AM IST

മുളന്തുരുത്തി: അങ്കണവാടി വർക്കർ തസ്തികയിൽ പട്ടികജാതി സംവരണം അട്ടിമറിച്ച് ബന്ധുനിയമനം നടത്തിയ മുളന്തുരുത്തി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രാജിവെക്കണമെന്ന ആവശ്യവുമായി എൽ.ഡി.എഫ് മുളന്തുരുത്തി പഞ്ചായത്ത് കമ്മിറ്റി പഞ്ചായത്ത് ഓഫീസ് മാർച്ച് സംഘടിപ്പിച്ചു. സി.പി.എം തൃപ്പുണിത്തുറ ഏരിയാ സെക്രട്ടറി പി. വാസുദേവൻ ഉദ്ഘാടനം ചെയ്തു. സി.പി.എം മുളന്തുരുത്തി ലോക്കൽ സെക്രട്ടറി പി.ഡി.രമേശൻ അദ്ധ്യക്ഷനായി. എൽ.ഡി.എഫ് കൺവീനർ ടോമി വർഗീസ്,സി.പി.ഐ ലോക്കൽ സെക്രട്ടറി കെ.എം. ജോർജ്, കേരള കോൺഗ്രസ് (എം) മണ്ഡലം വൈസ് ചെയർമാൻ പി.പി ജോൺസ്, ആർ.ജെ.ഡി ജില്ലാ സെക്രട്ടറി പി.വി ദുർഗ്ഗാപ്രസാദ്, പിറവം നിയോജകമണ്ഡലം പ്രസിഡന്റ് പി.ജി പ്രശാന്ത്,​ എൽ.ഡി.എഫ് പാർലമെന്ററി പാർട്ടി സെക്രട്ടറി ലിജോ ജോർജ്, ലോക്കൽ കമ്മിറ്റി അംഗം അരുൺ പോട്ടയിൽ എന്നിവർ സംസാരിച്ചു. പഞ്ചായത്ത് ഓഫീസ് മാർച്ചിന്റെ പ്രചരണാർത്ഥം വ്യാഴാഴ്ച സംഘടിപ്പിച്ച വാഹന പ്രചാരണ ജാഥ സി.പി.ഐ പിറവം മണ്ഡലം സെക്രട്ടറി അഡ്വ.ജിൻസൺ കെ. പോൾ ആരക്കുന്നത്ത് ഉദ്ഘാടനം ചെയ്തു. പള്ളിത്താഴത്ത് നടന്ന സമാപന സമ്മേളനം കേരള കോൺഗ്രസ് സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം വിൽസൺ കെ.പൗലോസ് ഉദ്ഘാടനം ചെയ്തു.

Advertisement
Advertisement