ട്വന്റി 20 ലോകകപ്പില്‍ ഇന്ത്യന്‍ താരം പിന്തുണച്ചത് ദക്ഷിണാഫ്രിക്കയെ, കാരണം ഇതാണ്
മുംബയ്: ജൂണ്‍ 29ന് നടന്ന ഐസിസി ട്വന്റി 20 ലോകകപ്പ് ഫൈനലില്‍ പിന്തുണച്ചത് ദക്ഷിണാഫ്രിക്കയെയായിരുന്നുവെന്ന് വ്യക്തമാക്കി യുവ ഇന്ത്യന്‍ താരം. താന്‍ പിന്തുണയ്ക്കുന്ന ടീമുകള്‍ പതിവായി തോല്‍ക്കുന്നത് കൊണ്ടാണ് ഇത്തരത്തില്‍ ചിന്തിച്ചതെന്ന് തുറന്ന് പറഞ്ഞിരിക്കുകയാണ് വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ ധ്രുവ് ജൂരല്‍. ബിസിസിഐ പുറത്തുവിട്ട് വീഡിയോയിലാണ് താരത്തിന്റെ രസകരമായ വെളിപ്പെടുത്തല്‍.
ധ്രുവ് പിന്തുണയ്ക്കുന്ന ടീമുകളെല്ലാം തോല്‍ക്കാറാണ് പതിവ്. അതുകൊണ്ട് ട്വന്റി 20 ലോകകപ്പ് ഇന്ത്യക്ക് ലഭിക്കണമെന്ന് അതിയായി ആഗ്രഹിച്ചു. ആ ആഗ്രഹത്തില്‍ പിന്തുണ ദക്ഷിണാഫ്രിക്കയ്ക്ക് നല്‍കി. അതോടെ ദക്ഷിണാഫ്രിക്ക തോറ്റു, ഇന്ത്യ ജയിച്ചു. 'ഞാന്‍ കളി കാണുകയും ഇന്ത്യക്കായി ആഹ്ലാദിക്കുകയും ചെയ്തപ്പോള്‍ ദക്ഷിണാഫ്രിക്ക വിജയത്തിനടുത്തെത്തി. അതോടെ ഞാന്‍ ദക്ഷിണാഫ്രിക്കയ്ക്കായി ആഹ്ലാദിക്കാന്‍ തുടങ്ങി. ഇന്ത്യ ലോകകപ്പ് നേടി'-ധ്രുവ് പറഞ്ഞു.
നിലവില്‍ സിംബാബ്‌വെക്കെതിരായ അഞ്ച് മത്സര ടി 20 പരമ്പരയ്ക്കായി ഹരാരെയിലാണ് താരമുള്ളത്. ഇതാദ്യമായിട്ടാണ് താരം വൈറ്റ്‌ബോള്‍ ക്രിക്കറ്റിനുള്ള ടീമിലേക്ക് തിരഞ്ഞെടുക്കപ്പെടുന്നത്. ഈ വര്‍ഷം ആദ്യം നടന്ന ഇന്ത്യ - ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പരയില്‍ ഇന്ത്യക്കായി അരങ്ങേറിയ താരം മികച്ച പ്രകടനം കാഴ്ചവച്ചിരുന്നു. ഐപിഎല്ലില്‍ മലയാളി താരം സഞ്ജു സാംസണ്‍ നയിക്കുന്ന രാജസ്ഥാന്‍ റോയല്‍സിന്റെ പ്രധാന ബാറ്റര്‍മാരില്‍ ഒരാളാണ് യുപി സ്വദേശിയായ ജൂരല്‍.
Abhishek Sharma Shubman Gill Dhruv Jurel Ruturaj Gaikwad etc who are in Zimbabwe for India vs Zimbabwe T20I series - Talk About Feeling of India Winning the T20 World Cup ❤️#ShubmanGill #INDvsZIM pic.twitter.com/nZ31Sod9Pi
— AHMED SAYS (@AhmedGT_) July 5, 2024