പി.കെ.വി പുരസ്കാരം ബിനോയ് വിശ്വത്തിന്

Saturday 06 July 2024 4:17 AM IST

കോട്ടയം: സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയി വിശ്വത്തിന് പി.കെ.വി പുരസ്കാരം. 18ന് കിടങ്ങൂർ ഗവ. ബോയ്‌സ് എൽ.പി സ്‌കൂളിൽ നടക്കുന്ന സമ്മേളനത്തിൽ സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ പുരസ്കാരം സമ്മാനിക്കും.പി.കെ.വി സെന്റർ പ്രസിഡന്റ് ജി.വിശ്വനാഥൻ നായർ അദ്ധ്യക്ഷത വഹിക്കും. എം.ജി സർവകലാശാല മുൻ വൈസ് ചാൻസലർ ഡോ. ബാബു സെബാസ്റ്റ്യൻ ചെയർമാനും,കേരള കൗമുദി സ്‌പെഷ്യൽ കറസ്‌പോണ്ടന്റ് വി.ജയകുമാർ,പി.എസ്.സി അംഗം അഡ്വ.സി.ബി.സ്വാമിനാഥൻ എന്നിവർ അംഗങ്ങളായ ജൂറിയാണ് അവാർഡ് ജേതാവിനെ തിരഞ്ഞെടുത്തത്.

Advertisement
Advertisement