ആലപ്പുഴയിൽ വെസ്റ്റ് നൈൽ പനി സ്ഥിരീകരിച്ചു
Saturday 06 July 2024 4:12 AM IST
ആലപ്പുഴ : ഹരിപ്പാട് തൃക്കുന്നപ്പുഴ സ്വദേശിയായ 55കാരിക്ക് വെസ്റ്റ് നൈൽ പനി സ്ഥിരീകരിച്ചു. ശക്തമായ തലവേദനയെ തുടർന്ന് ആദ്യം പല്ലന ഫിഷറീസ് ആശുപത്രിയിലും തുടർന്ന് ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ച ഇവർ ചികിത്സയിൽ തുടരുകയാണ്. ഇന്നലെയാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ പ്രദേശത്ത് രോഗ നിരീക്ഷണവും പ്രതിരോധ പ്രവർത്തനങ്ങളും ശക്തമാക്കി. ജില്ലയിൽ കഴിഞ്ഞവർഷവും വെസ്റ്റ് നൈൽ കേസ് റിപ്പോർട്ട് ചെയ്തിരുന്നു. നിലവിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ അറിയിച്ചു.