ദേശീയ ജുവലറി കോൺഫറൻസ് അങ്കമാലിയിൽ

Saturday 06 July 2024 12:35 AM IST

കൊച്ചി: ഓൾ ഇന്ത്യ ജെം ആൻഡ് ജുവലറി ഡൊമസ്റ്റിക് കൗൺസിലിന്റെ (ജി.ജെ.സി)നേതൃത്വത്തിൽ ദേശീയ ജുവലറി സമ്മേളനം നാളെ അങ്കമാലി അഡ്‌ലക്‌സ് ഇന്റർനാഷണൽ കൺവെൻഷൻ സെന്ററിൽ നടക്കും.
കോൺഫറൻസിന്റെ ഉദ്ഘാടനം കേന്ദ്ര മന്ത്രി നിതിൻ ഗഡ്ഗരി നിർവഹിക്കും. ബെന്നി ബെഹനാൻ എം.പി മുഖ്യാതിഥിയാകും. ജി.ജെ.സി ചെയർമാൻ സായം മെഹ്‌റ അദ്ധ്യക്ഷത വഹിക്കും. ഇന്ത്യയിലെ ജുവലറി ബിസിനസ് സംരക്ഷിക്കുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനും മെച്ചപ്പെടുത്തുന്നതിനും ലക്ഷ്യമിട്ടുള്ള നിർണായക ചർച്ചകൾ കോൺഫറൻസിൽ നടക്കും. ജി.ജെ.സി വൈസ് ചെയർമാൻ രാജേഷ് റോക്‌ഡെ, സൗത്ത് സോണൽ ചെയർമാൻ ഡോ. ബി. ഗോവിന്ദൻ, നിതിൻ ഖണ്ഡേൽവാൾ, ബി. എ രമേഷ്, ടി. എസ് കല്യാണരാമൻ, എം. പി. അഹമ്മദ്, വർഗീസ് ആലുക്ക, രാജീവ് പോൾ, കെ. സുരേന്ദ്രൻ എന്നിവർ പങ്കെടുക്കും. വാർത്താസമ്മേളനത്തിൽ ജി.ജെ.സി വൈസ് ചെയർമാൻ രാജേഷ് റോക്‌ഡെ, ജി.ജെ.സി കൺവീനർ അഡ്വ. എസ്. അബ്ദുൾ നാസർ, ജി.ജെ.സി ജനറൽ സെക്രട്ടറി കെ. സുരേന്ദ്രൻ, അരുൺ മാലിക്, വി.കെ. മനോജ് എന്നിവർ പങ്കെടുത്തു.

Advertisement
Advertisement