34 ഫലവൃക്ഷ തൈകൾ നട്ട് പൊലീസ് ഓഫീസേഴ്സ് അസോ.

Saturday 06 July 2024 12:33 AM IST

കൊല്ലം: കേരള പൊലീസ് ഓഫീസേഴ്സ് അസോസിയേഷൻ മുപ്പത്തിന്നാലാം ജില്ലാ സമ്മേളന പതാക ദിനത്തിന്റെ ഭാഗമായി കൊട്ടിയം നിത്യസഹായ മാതാ ഗേൾസ് ഹൈസ്കൂളിലെ സ്റ്റുഡന്റ് പൊലീസ് കേഡറ്റിന്റെയും ചവറ എൻവയോൺ പരിസ്ഥിതി സംരക്ഷണ സമിതിയുടെയും സഹകരണത്തോടെ 34 ഫലവൃക്ഷത്തൈകൾ നട്ടു.

കൊല്ലം സിറ്റി അഡിഷണൽ എസ്.പി എം.കെ.സുൽഫിക്കർ ഉദ്ഘാടനം ചെയ്തു. എസ്.പി.സി സിറ്റി എ.ഡി.എൻ ഒ.ബി.രാജേഷ് അദ്ധ്യക്ഷനായി. സമിതി സെക്രട്ടറി എം.സി.പ്രശാന്തൻ മുഖ്യാതിഥിയായി. കെ.പി.ഒ.എ ജില്ലാ സെക്രട്ടറി ജിജു.സി.നായർ സ്വാഗതവും ഹെഡ്മിസ്ട്രസ് വൈ. ജൂഡിത്ത് ലത നന്ദിയും പറഞ്ഞു. കൊട്ടിയം എസ്.എച്ച്.ഒ വി.എസ്.വിപിൻ, കെ.പി.ഒ.എ സംസ്ഥാന നിർവാഹക സമിതി അംഗം കെ.സുനി, ജില്ലാ പ്രസിഡന്റ് എൽ.അനിൽകുമാർ, കെ.പി.എ ജില്ലാ സെക്രട്ടറി സി.വിമൽ കുമാർ, എസ്.ഷഹീർ, അനിൽകുമാർ, പി.പ്രദീപ് കുമാർ, വിജയൻ, ടി.വിനോദ് കുമാർ, മനു, എസ്.കണ്ണൻ എന്നിവർ നേതൃത്വം നൽകി.

Advertisement
Advertisement