മിൽമ - നന്ദിനി യുദ്ധത്തിന് വീണ്ടും കളമൊരുങ്ങുന്നു

Sunday 07 July 2024 1:33 AM IST

​ കൊ​ച്ചി​:​ ​വി​ല​ ​കു​റ​ഞ്ഞ​ ​പാ​ലു​മാ​യി​ ​മി​ൽ​മ​യോ​ട് ​യു​ദ്ധ​ത്തി​നു​ ​വ​ന്ന് ​പ​രാ​ജ​യ​പ്പെ​ട്ട​ ​ക​ർ​ണാ​ട​ക​ ​മി​ൽ​ക്ക് ​ഫെ​ഡ​റേ​ഷ​ന്റെ​ ​'​ന​ന്ദി​നി​"​ ​വീ​ണ്ടും​ ​കാ​ലി​ത്തീ​റ്റ​യു​മാ​യി​ ​പോ​രാ​ട്ട​ത്തി​ന് ​ഒ​രു​ങ്ങു​ന്നു.​ ​സ​ഹ​ക​ര​ണ​മേ​ഖ​ല​യെ​ ​ല​ക്ഷ്യ​മി​ട്ട് ​എ​ത്തു​ന്ന​ ​എ​തി​രാ​ളി​യെ​ ​നേ​രി​ടാ​ൻ​ ​മി​ൽ​മ​ ​ത​യ്യാ​റെ​ടു​പ്പു​ ​തു​ട​ങ്ങി.​ ​ക​ഴി​ഞ്ഞ​വ​ർ​ഷം​ ​മി​ൽ​മ​യു​ടെ​ ​പ്ര​തി​ഷേ​ധ​ത്തെ​ ​തു​ട​ർ​ന്ന് ​പാ​ലി​ന് ​വി​ല​കൂ​ട്ടേ​ണ്ടി​ ​വ​ന്ന​ ​ന​ന്ദി​നി​ ​സ​മ്മ​ർ​ദ്ദം​ ​താ​ങ്ങാ​നാ​വാ​തെ​ ​കേ​ര​ള​ ​വി​പ​ണി​​​യി​ൽ​ ​നി​ന്ന് ​പി​ൻ​വാ​ങ്ങി​യി​രു​ന്നു.
25​ ​ശ​ത​മാ​ന​ത്തി​ല​ധി​കം​ ​ചോ​ളം​ ​ചേ​രു​ന്ന​ ​'​ന​ന്ദി​നി​ ​ഗോ​ൾ​ഡ്"​ ​ബ്രാ​ൻ​ഡ് ​കാ​ലി​ത്തീ​റ്റ​ ​പ​ത്ത് ​ദി​വ​സ​ത്തി​ന​കം​ ​കേ​ര​ള​ത്തി​ലെ​മ്പാ​ടും​ ​എ​ത്തി​​​ക്കും.​ ​മി​ൽ​മ​യു​ടെ​യും​ ​ഇ​തേ​ ​ഗു​ണ​നി​ല​വാ​ര​ത്തി​ൽ​ ​പു​റ​ത്തി​റ​ങ്ങു​ന്ന​ ​മ​റ്റ് ​ക​മ്പ​നി​ക​ളു​ടെ​യും​ ​കാ​ലി​ത്തീ​റ്റ​ക​ളു​മാ​യി​ ​വി​ല​യി​ൽ​ ​വ്യ​ത്യാ​സ​മി​ല്ല.​ 50​ ​കി​ലോ​ ​ചാ​ക്കി​ന് 1,450​ ​രൂ​പ​യാ​ണ് ​ന​ന്ദി​നി​ ​ഗോ​ൾ​ഡി​ന്റെ​ ​നി​ര​ക്ക്.​ 1394​ ​രൂ​പ​യ്ക്ക് ​വി​ത​ര​ണ​ക്കാ​ർ​ക്ക് ​ന​ൽ​കും.​ 35​ ​രൂ​പ​ ​മ​ൺ​സൂ​ൺ​ ​ഇ​ള​വു​ണ്ട്.
വി​ല​കു​റ​ച്ച് ​വി​വാ​ദ​ത്തി​ന് ​വ​ഴി​തു​റ​ക്കേ​ണ്ടെ​ന്നാ​ണ് ​ന​ന്ദി​നി​ ​ഭ​ര​ണ​സ​മി​തി​യു​ടെ​ ​തീ​രു​മാ​നം.​ ​എ​ന്നാ​ൽ​ ​കേ​ര​ള​ത്തി​ലെ​ ​ക്ഷീ​ര​ക​ർ​ഷ​ക​ർ​ക്ക് ​താ​ങ്ങാ​നാ​വു​ന്ന​ ​നി​ര​ക്കു​ക​ളി​ൽ​ ​കാ​ലി​ത്തീ​റ്ര​ക​ൾ​ ​അ​വ​ത​രി​പ്പി​ച്ച് ​വി​പ​ണി​ ​പി​ടി​ച്ചെ​ടു​ക്കു​ക​യാ​ണ് ​ല​ക്ഷ്യം.​ ​വൈ​കാ​തെ​ ​ന​ന്ദി​നി​ ​ബ്രാ​ൻ​ഡി​ലു​ള്ള​ ​മ​റ്റ് ​കാ​ലി​ത്തീ​റ്റ​ക​ളും​ ​കേ​ര​ള​ത്തി​ലെ​ത്തും.

ക​ർ​ണാ​ട​ക​യി​ൽ​ ​പോ​ലും​ ​ക​ർ​ണാ​ട​ക​ ​മി​ൽ​ക്ക് ​ഫെ​ഡ​റേ​ഷ​നി​ലൂ​ടെ​ ​മാ​ത്ര​മേ​ ​ന​ന്ദി​നി​ ​കാ​ലി​ത്തീ​റ്റ​ ​ല​ഭി​ക്കൂ.​ ​ആ​ദ്യ​മാ​യാ​ണ് ​ഇ​ത് ​പൊ​തു​മാ​ർ​ക്ക​റ്റി​ൽ​ ​എ​ത്തി​ക്കു​ന്ന​ത്.​ ​ആ​ദ്യ​ഘ​ട്ട​ത്തി​ൽ​ ​ക്ഷീ​ര​സം​ഘ​ങ്ങ​ളെ​യും​ ​ഇ​ട​ത്ത​രം​ ​ഫാ​മു​ക​ളെ​യു​മാ​ണ് ​ല​ക്ഷ്യ​മി​ടു​ന്ന​ത്.

 മറ്റ് ഉത്പന്നങ്ങൾ

• നന്ദിനി ബൈപ്പാസ്

• കിടാരി തീറ്റ

• അറവുമാട് തീറ്റ

• ബ്രിക്കറ്റ്

 വിലവിവരം

• മിൽമ ഗോൾഡ് - 1450

•കെ.എസ്. സുപ്രീം - 1540

• കേരള ഫീഡ് - 1540

• നന്ദിനി ഗോൾഡ് -1450

വി​ല​കു​റ​ച്ച് ​വി​പ​ണി​ ​പി​ടി​ക്കാ​ന​ല്ല,​ ​ഗു​ണ​മേ​ന്മ​യു​ള്ള​ ​കാ​ലി​ത്തീ​റ്റ​ ​ക്ഷീ​ര​ക​ർ​ഷ​ക​രി​ൽ​ ​എ​ത്തി​ക്കാ​നാ​ണ് ​ന​ന്ദി​നി​ ​പ്രാ​ധാ​ന്യം​ ​ന​ൽ​കു​ന്ന​ത്.
കേ​ര​ള​ ​വ​ക്താ​വ്
ന​ന്ദി​നി​ ​കാ​ലി​ത്തീ​റ്റ

കേ​ര​ള​ത്തി​ലെ​ ​ക്ഷീ​ര​സം​ഘ​ങ്ങ​ളെ​ ​ല​ക്ഷ്യ​മി​ട്ട് ​കു​ത്ത​ക​ക​ള​ട​ക്കം​ ​രം​ഗ​ത്തു​വ​രി​ക​യാ​ണ്.​ ​ഇ​തി​ന്റെ​ ​ഭാ​ഗ​മാ​ണ് ​ന​ന്ദി​നി​യു​ടെ​ ​രം​ഗ​പ്ര​വേ​ശ​ന​വും.​ ​മി​ൽ​മ​ ​ഫെ​ഡ​‌​റേ​ഷ​ൻ​ ​ച​ർ​ച്ച​ചെ​യ്ത് ​ഉ​ചി​ത​മാ​യ​ ​തീ​രു​മാ​ന​മെ​ടു​ക്കും.
എം.​ടി.​ ​ജ​യൻ
ചെ​യ​ർ​മാൻ
എ​റ​ണാ​കു​ളം​ ​മേ​ഖ​ലാ​ ​യൂ​ണി​യൻ

Advertisement
Advertisement