അടൂർ ലൈഫ് ലൈൻ ആശുപത്രിയിൽ ഗ്യാസ്ട്രോ എന്ററോളജി വിഭാഗം ആരംഭിച്ചു

Sunday 07 July 2024 1:36 AM IST
അടൂർ ലൈഫ് ലൈൻ ആശുപത്രിയിലെ ഗാസ്ട്രോ എന്ററോളജി വിഭാഗം ഗതാഗത വകുപ്പ് മന്ത്രി കെ ബി ഗണേഷ് കുമാർ ഉദ്ഘാടനം ചെയ്യുന്നു.

അടൂർ: ലൈഫ് ലൈൻ ആശുപത്രിയിൽ ഗ്യാസ്ട്രോ എന്ററോളജി വിഭാഗത്തിന്റെ പ്രവർത്തനം മന്ത്രി കെ.ബി.ഗണേഷ് കുമാർ ഉദ്ഘാടനം ചെയ്തു. ലൈഫ് ലൈൻ ആശുപത്രി ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ ഡോ.എസ് പാപ്പച്ചൻ അദ്ധ്യക്ഷനായി. ഗ്യാസ്ട്രോ എന്ററോളജിസ്റ്റായ ഡോ.എൽ.സിംനയുടെ നേതൃത്വത്തിലുള്ളതാണ് ആധുനി​ക സംവിധാനങ്ങളോടുകൂടിയ ഗ്യാസ്ട്രോ എന്ററോളജി വിഭാഗം. അന്നനാളം, ആമാശയം, ചെറുകുടൽ, വൻകുടൽ, മലാശയം, പാൻക്രിയാസ്, പിത്തസഞ്ചി, കരൾ എന്നിവയുമായി ബന്ധപ്പെട്ട രോഗങ്ങൾക്കുള്ള ചികിത്സ ലഭ്യമാകും. ഡോ.സാജൻ അഹമ്മദ്, ഡോ.ബിനുഗോവിന്ദ്, ഡോ.പാർവതി, ഡോ.ഇബാദ് ഷാ, ആശുപത്രി സി.ഇ.ഒ.ജോർജ്ജ് ചാക്കച്ചേരി എന്നിവർ പങ്കെടുത്തു.

Advertisement
Advertisement