മികച്ച വനിതാ പ്രൊഫ. പുരസ്കാരം ഡോ.എച്ച്. ഗ്ലാഡിയസ് ജെന്നിഫറിന്

Sunday 07 July 2024 1:45 AM IST
കൊച്ചി: ഇ.എൻ.എസ് പബ്ലിക്കേഷൻസ് സംഘടിപ്പിച്ച ‘ഇൻസ്പിറേഷണൽ സൂപ്പർ വുമൺ’ വിഭാഗത്തിൽ മികച്ച വനിതാ പ്രൊഫസർ പുരസ്‌കാരം കാട്ടാങ്കുളത്തൂർ എസ്.ആർ.എം ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് സയൻസ് ആൻഡ് ടെക്‌നോളജിയിലെ സ്കൂൾ ഒഫ് പബ്ലിക് ഹെൽത്ത് അസോസിയേറ്റ് പ്രൊഫസർ ഡോ. എച്ച്. ഗ്ലാഡിയസ് ജെന്നിഫറിന്. പൊതുജനാരോഗ്യ മേഖലകളിലെ അധ്യാപനത്തിലും ഗവേഷണത്തിലും നൽകിയ സംഭാവനകൾക്കാണ് പുരസ്കാരം. ഐഐടി-എം. റിസർച്ച് പാർക്കിലെ ഐഐടി അലുംമ്നി ഇൻഡസ്ട്രി ഇന്ററാക്ഷൻ സെന്ററിൽ നടന്ന ചടങ്ങിൽ യൂണിവേഴ്സിറ്റി ഒഫ് മദ്രാസ് ‌ഡെപ്യൂട്ടി ഡയറക്ടർ പ്രൊഫ. രാവണനിൽ നിന്ന് ഡോ. എച്ച്. ഗ്ലാഡിയസ് ജെന്നിഫർ പുരസ്കാരം ഏറ്റുവാങ്ങി.
Advertisement
Advertisement