@ കുടുംബങ്ങളിൽ ഇനി സന്തോഷം മാത്രം വരുന്നു കുടുംബശ്രീ ഹാപ്പിനെസ് സെന്റർ

Sunday 07 July 2024 12:02 AM IST
ഹാപ്പിനെസ് സെന്റർ

കോഴിക്കോട്: സങ്കടങ്ങളും പരിഭവങ്ങളും ഇനി പുറത്ത്, കുടുംബങ്ങളെ ഹാപ്പിയാക്കാൻ കുടുബശ്രീ ഹാപ്പിനെസ് സെന്ററുകൾ ഉടനെത്തും. 'ഹാപ്പി കേരളം' ആശയത്തിലൂന്നി രണ്ട് ഘട്ടങ്ങളിലായി നടപ്പിലാക്കുന്ന പദ്ധതി ആഗസ്റ്റോടെ പ്രവർത്തന സജ്ജമാകും. ആദ്യഘട്ടത്തിൽ തിരുവനന്തപുരം, കോഴിക്കോട് റീജിയണുകളിലെ 168 സി.ഡി.എസുകളിലാണ് നടപ്പാക്കുക. കുടുംബശ്രീ മുഖേന നടപ്പാക്കുന്ന ദേശീയ ഗ്രാമീണ ഉപജീവനദൗത്യം പദ്ധതിയുടെ ഭാഗമായുള്ള ഫുഡ്, ന്യൂട്രീഷൻ, ഹെൽത്ത് ആൻഡ് വാഷ് പ്രവർത്തനങ്ങളോടനുബന്ധിച്ച് നടപ്പാക്കുന്നതാണ് പദ്ധതി.

@ഹാപ്പിനെസ് സെന്ററുകൾ

ഓരോ പഞ്ചായത്തിലും ഹാപ്പിനെസ് സമിതികൾ രൂപീകരിച്ചാണ് പ്രവർത്തനം. വീടുകളിലെ ജീവിത സാഹചര്യങ്ങളും ശാരീരിക മാനസിക ആരോഗ്യവും പഠിക്കാൻ സർവേകൾ നടത്തും. ഇതിലൂടെ സന്തോഷത്തിന്റെ അളവ് രേഖപ്പെടുത്തുകയും കുറവുള്ള കുടുംബങ്ങളിലെ പ്രശ്നങ്ങൾക്ക് പരിഹാരം കണ്ടെത്തുകയും ചെയ്യും. ഇതിനായി വിവിധ വകുപ്പുകളുടെ പ്രതിനിധികൾ, തദ്ദേശ സ്ഥാപനത്തിലെയും കുടുംബശ്രീ ത്രിതല സംഘടനാ സംവിധാനത്തിന്റെയും പ്രതിനിധികൾ എന്നിവരെ ഉൾപ്പെടുത്തി പ്രാദേശിക തലത്തിൽ വിവിധ കമ്മിറ്റികളും സംസ്ഥാന, ജില്ലാതലത്തിൽ റിസോഴ്സ് ഗ്രൂപ്പുകളും രൂപീകരിക്കും. ഇവർക്കെല്ലാമുള്ള പരിശീലനം ജൂലായ് 30നകം പൂർത്തിയാക്കും. പ്രവർത്തനങ്ങൾ നിരീക്ഷിക്കാനും വിലയിരുത്താനും വിവിധ വകുപ്പുകളുടെയും കുടുംബശ്രീയുടെയും പ്രതിനിധികൾ, വിഷയ വിദഗ്ദ്ധർ, ജനപ്രതിനിധികൾ എന്നിവർ ഉൾപ്പെട്ട മോണിട്ടറിംഗ് സംഘവും പ്രവർത്തിക്കും. കുടുംബശ്രീയുടെ വിവിധ പദ്ധതികളുമായി ഏകോപിപ്പിച്ചു കൊണ്ടായിരിക്കും പ്രവർത്തനങ്ങൾ. നിലവിൽ അയൽക്കൂട്ട വനിതകളുടെയും ബാലസഭാംഗങ്ങളുടെയും സർഗവാസനകൾ വളർത്തുന്നത് ലക്ഷ്യമിട്ട് വാർഡ്തലത്തിൽ പ്രവർത്തിക്കുന്ന 'എന്നിടവും' പദ്ധതിയുടെ ഭാഗമാകും.

@ഇവരെ ഹാപ്പിയാക്കും

കുട്ടികൾ, യുവാക്കൾ, മുതിർന്നവർ, വയോജനങ്ങൾ

Advertisement
Advertisement