വിവരാവകാശ കമ്മിഷൻ ഉത്തരവ്; ജസ്റ്റിസ് ഹേമ കമ്മിഷൻ റിപ്പോർട്ട് പുറത്തുവിടണം

Sunday 07 July 2024 12:00 AM IST

തിരുവനന്തപുരം: സിനിമാമേഖലയിലെ സ്ത്രീകളുടെ പ്രശ്നങ്ങളെക്കുറിച്ചു പഠിക്കാൻ നിയോഗിച്ച ജസ്റ്റിസ് ഹേമ കമ്മിഷന്റെ റിപ്പോർട്ട് പുറത്തുവിടണമെന്ന് സംസ്ഥാന വിവരാവകാശ കമ്മിഷണർ ഡോ. എ.എ. അബ്ദുൽ ഹക്കീം ഉത്തരവിട്ടു. ആർ.ടി.ഐ നിയമപ്രകാരം വിലക്കപ്പെട്ടവ ഒഴിച്ച് ഒരു വിവരവും മറച്ചുവയ്ക്കരുതെന്നും കമ്മിഷൻ നിർദ്ദേശിച്ചു.

വിവരം പുറത്തുവിടുമ്പോൾ അവ റിപ്പോർട്ടിലുള്ള വ്യക്തികളുടെ സ്വകാര്യതയിലേക്കു കടക്കുന്നത് ആകരുത്. ഉത്തരവ് പൂർണമായി നടപ്പാക്കിയെന്ന് ഗവ. സെക്രട്ടറി ഉറപ്പാക്കണമെന്നും കമ്മിഷൻ വ്യക്തമാക്കി.

2019 ഡിസംബർ 31ന് റിപ്പോർട്ട് സമർപ്പിച്ചെങ്കിലും സർക്കാർ ഇതുവരെ പുറത്തുവിട്ടിരുന്നില്ല. ഇതിനെതിരെ മാദ്ധ്യമപ്രവർത്തകർ ഉൾപ്പെടെ വിവാരവകാശ കമ്മിഷനെ സമീപിച്ചിരുന്നു. നടി ശാരദ, മുൻ ഐ.എ.എസ് ഉദ്യോഗസ്ഥ കെ.ബി.വത്സലകുമാരി എന്നിവരായിരുന്നു കമ്മിഷൻ അംഗങ്ങൾ.

നടിമാരടക്കം സിനിമാമേഖലയിലെ വനിതകൾ നേരിടുന്ന പ്രശ്നങ്ങളും നേരിട്ട ദുരനുഭവങ്ങളുമായിരുന്നു കമ്മിറ്റി പഠിച്ചത്. മുൻനിര നായികമാർ മുതൽ സാങ്കേതിക മേഖലയിൽ പ്രവർത്തിക്കുന്ന സ്ത്രീകൾ വരെ കമ്മിറ്റിക്കുമുന്നിൽ മൊഴി നൽകിയിരുന്നു.

റിപ്പോർട്ടിലെ 96-ാം പാരഗ്രാഫും (പേജ് 49), 81 മുതൽ 100 വരെയുള്ള പേജുകളിലെ 165 മുതൽ 196 വരെയുള്ള പാരഗ്രാഫുകളും അനുബന്ധവും പുറത്തുവിടരുതെന്ന് ഉത്തരവിലുണ്ട്.നടിയെ ആക്രമിച്ച സംഭവത്തിനു പിന്നാലെ ഡബ്ളിയു.സി.സി മുഖ്യമന്ത്രിക്ക് നിവേദനം നൽകിയതോടെയാണ് ജസ്റ്റിസ് ഹേമ കമ്മിഷനെ നിയമിച്ചത്.

റി​പ്പോ​ർ​ട്ട് ​അ​ട​ഞ്ഞി​രി​ക്കാ​ൻ​ ​അ​ണി​യ​റ​ ​നീ​ക്കം
​ജ​സ്റ്റി​സ് ​ഹേ​മ​ ​ക​മ്മി​ഷ​ന് ​ചെ​ല​വാ​യ​ത് 1.06​ ​കോ​ടി​ ​രൂപ

കോ​വ​ളം​ ​സ​തീ​ഷ്‌​കു​മാർ

തി​രു​വ​ന​ന്ത​പു​രം​:​ ​മ​ല​യാ​ള​ ​സി​നി​മാ​ലോ​ക​ത്തെ​ ​കൊ​ള്ള​രു​താ​യ്മ​ക​ൾ​ ​അ​ക്ക​മി​ട്ട് ​നി​ര​ത്തു​ന്ന​ ​ജ​സ്റ്റി​സ് ​ഹേ​മ​ ​ക​മ്മി​ഷ​ൻ​ ​റി​പ്പോ​ർ​ട്ട് ​സ​ർ​ക്കാ​ർ​ ​അ​ട​ച്ചു​വ​ച്ചി​ട്ട് ​ഇ​ന്നേ​ക്ക് ​നാ​ലു​വ​ർ​ഷ​വും​ ​ആ​റു​ ​മാ​സ​വും​ ​ഏ​ഴു​ ​ദി​ന​വും​ ​ആ​കു​ന്നു.​ ​റി​പ്പോ​ർ​ട്ട് ​പു​റ​ത്തു​വി​ട​ണ​മെ​ന്ന​ ​വി​വ​രാ​വ​കാ​ശ​ ​ക​മ്മി​ഷ​ൻ​ ​ഉ​ത്ത​ര​വ് ​തി​രി​ച്ച​ടി​യാ​ണെ​ങ്കി​ലും​ ​അ​തു​ ​വെ​ളി​ച്ചം​ ​കാ​ണു​ന്ന​ത് ​ത​ട​യാ​നു​ള്ള​ ​ന​ട​പ​ടി​ക​ളു​മാ​യി​ ​സ​ർ​ക്കാ​ർ​ ​മു​ന്നോ​ട്ടു​ ​പോ​കാ​നാ​ണ് ​സാ​ദ്ധ്യ​ത.​ ​വി​വ​രാ​വ​കാ​ശ​ ​ക​മ്മി​ഷ​ൻ​ ​റി​പ്പോ​ർ​ട്ടി​നെ​തി​രെ​ ​ഹൈ​ക്കോ​ട​തി​യെ​ ​സ​മീ​പി​ക്കാ​നും​ ​സാം​സ്കാ​രി​ക​ ​വ​കു​പ്പ് ​ആ​ലോ​ച​ന​ ​തു​ട​ങ്ങി.​ ​റി​പ്പോ​ർ​ട്ടി​ന്മേ​ൽ​ ​സ​ർ​ക്കാ​ർ​ ​നി​യോ​ഗി​ച്ച​ ​സ​മി​തി​യു​ടെ​ ​പ​ഠ​നം​ ​പൂ​ർ​ത്തി​യാ​യി​ട്ടി​ല്ലെ​ന്ന​തു​ൾ​പ്പെ​ടെ​ ​ചൂ​ണ്ടി​ക്കാ​ട്ടി​യാ​കും​ ​കോ​ട​തി​യെ​ ​സ​മീ​പി​ക്കു​ക.
ജ​സ്റ്റി​സ് ​ഹേ​മ​ ​ക​മ്മി​ഷ​നി​ലെ​ ​അം​ഗ​ങ്ങ​ളു​ടെ​ ​ശ​മ്പ​ള​ത്തി​നും​ ​മ​റ്റു​മാ​യി​ 1,06,55,000​ ​രൂ​പ​ ​സ​ർ​ക്കാ​ർ​ ​ഖ​ജ​നാ​വി​ൽ​ ​നി​ന്നു​ ​ചെ​ല​വാ​യി​രു​ന്നു.​ 2017​ ​ഫെ​ബ്രു​വ​രി​ 17​ ​ന് ​ന​ടി​ക്കു​ ​നേ​രെ​യു​ണ്ടാ​യ​ ​ലൈം​ഗി​ക​ ​പീ​ഡ​ന​മാ​ണ് ​അ​ന്വേ​ഷ​ണ​ക്ക​മ്മി​ഷ​ന്റെ​ ​നി​യ​മ​ന​ത്തി​ന് ​വ​ഴി​യൊ​രു​ക്കി​യ​ത്.​ ​ഇ​ന്ത്യ​യി​ൽ​ത്ത​ന്നെ​ ​സി​നി​മാ​മേ​ഖ​ല​യി​ലെ​ ​സ്ത്രീ​ക​ളു​ടെ​ ​പ്ര​ശ്ന​ങ്ങ​ൾ​ ​പ​ഠി​ക്കാ​നു​ള്ള​ ​ആ​ദ്യ​ ​ക​മ്മി​ഷ​ൻ​ ​എ​ന്ന​ത് ​വ​ലി​യ​ ​നേ​ട്ട​മാ​യി​ ​ഇ​ട​തു​ ​സ​ർ​ക്കാ​ർ​ ​ഉ​യ​ർ​ത്തി​ക്കാ​ട്ടി​യി​രു​ന്നു.

'​'​ക​മ്മി​ഷ​ൻ​ ​റി​പ്പോ​ർ​ട്ടി​ന്റെ​ ​അ​ന്ത​സ്സ​ത്ത​പോ​ലും​ ​പു​റ​ത്തു​വി​ടാ​ത്ത​ത് ​ദു​രൂ​ഹ​മാ​ണ്.​ ​ക​മ്മി​ഷ​ന്റെ​ ​ശു​പാ​ർ​ശ​ക​ൾ​ ​ന​ട​പ്പി​ലാ​ക്കാ​ൻ​ ​ച​ല​ച്ചി​ത്ര​ ​അ​ക്കാ​ഡ​മി​യെ​യാ​ണ് ​സ​ർ​ക്കാ​ർ​ ​ചു​മ​ത​ല​പ്പെ​ടു​ത്തി​യ​ത്.​ ​അ​ക്കാ​ഡ​മി​ ​നി​ഷ്പ​ക്ഷ​മ​ല്ലെ​ന്ന് ​എ​ല്ലാ​വ​ർ​ക്കും​ ​അ​റി​യാം​''
വി​ന​യ​ൻ,​ ​സം​വി​ധാ​യ​കൻ

'​'​ഏ​റെ​ക്കാ​ല​മാ​യി​ ​ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്ന​ ​കാ​ര്യ​മാ​ണി​ത്.​ ​എ​ല്ലാ​വ​രു​ടെ​യും​ ​സ്വ​കാ​ര്യ​ത​യെ​ ​മാ​നി​ച്ചു​കൊ​ണ്ടു​ത​ന്നെ​ ​പു​റ​ത്തു​വ​രേ​ണ്ട​താ​യി​ട്ടു​ള്ള​ ​കു​റേ​ ​കാ​ര്യ​ങ്ങ​ളു​ണ്ടാ​യി​രു​ന്നു.​ ​അ​ത് ​അ​വ​ഗ​ണി​ക്കു​ന്നു​ ​എ​ന്ന​തി​ൽ​ ​ക​ടു​ത്ത​ ​നി​രാ​ശ​യു​ണ്ട്.​''
ദീ​ദി​ ​ദാ​മോ​ദ​ര​ൻ,​ ​ഡ​ബ്ലി​യു.​സി.​സി​ ​പ്ര​തി​നി​ധി

ഹേ​​​മ​​​ ​​​ക​​​മ്മി​​​ഷ​​​ൻ​​​ ​​​റി​​​പ്പോ​​​ർ​​​ട്ട് ​​​പ​​​ഠി​​​ച്ച​​​ ​​​ശേ​​​ഷം​​​ ​​​പു​​​റ​​​ത്തു​​​ ​​​വി​​​ടാ​​​ൻ​​​ ​​​പ​​​റ്റു​​​ന്ന​​​ ​​​കാ​​​ര്യ​​​ങ്ങ​​​ൾ​​​ ​​​പു​​​റ​​​ത്തു​​​വി​​​ടും
-​​​ ​​​മ​​​ന്ത്രി​​​ ​​​സ​​​ജി​​​ ​​​ചെ​​​റി​​​യാൻ

Advertisement
Advertisement