എ.കെ.ജി സെന്റർ ആക്രമണം:പ്രതിയുടെ ജാമ്യാപേക്ഷ തള്ളി

Sunday 07 July 2024 12:36 AM IST

തിരുവനന്തപുരം: എ.കെ.ജി സെന്റർ ആക്രമണക്കേസിലെ രണ്ടാം പ്രതി കഠിനംകുളം പുതുക്കുറിച്ചി സ്വദേശി ഷുഹൈൽ ഷാജഹാന്റെ ജാമ്യ ഹർജി കോടതി തള്ളി. പ്രഥമദൃഷ്ട്യാ പ്രതി കുറ്റം ചെയ്തുവെന്ന് നിരീക്ഷിച്ച കോടതി നിരവധി കേസുകളിൽ പ്രതിയാണെന്ന കാരണം കൂടി പരിഗണിച്ചാണ് ജുഡിഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് ശ്രീലക്ഷ്മി ജാമ്യഹർജി തള്ളിയത്. കുറ്റകൃത്യത്തിന് ശേഷം വിദേശത്തേക്ക് കടന്ന പ്രതി ജാമ്യം ലഭിച്ചാലും വിദേശത്തേക്ക് കടക്കാനും കേസ് വിചാരണ തടസപെടാനും ഇടയുണ്ടെന്ന പ്രോസിക്യൂഷൻ വാദവും കോടതി പരിഗണിച്ചു. പ്രോസിക്യൂഷന് വേണ്ടി അസിസ്റ്റന്റ് പബ്ലിക് പ്രോസിക്യൂട്ടർ കല്ലംപള്ളിമനു ഹാജരായി.

Advertisement
Advertisement