കൈയേറ്റത്തിൽ മെലിഞ്ഞ് മുണ്ടുമുഴി മുതുകുളം തോട്

Sunday 07 July 2024 12:41 AM IST


കൊ​ണ്ടോ​ട്ടി​:​ ​മു​ണ്ടു​മു​ഴി​ ​-​ ​മു​തു​കു​ളം​ ​തോ​ട് ​സ​ർ​വ്വേ​ ​ന​ട​ത്തി​ ​അ​തി​ർ​ത്തി​ ​നി​ർ​ണ്ണ​യം​ ​നടത്ത​ണ​മെ​ന്ന്​ ​ആ​വ​ശ്യം.​ 10​ ​മീ​റ്റ​റില​ധി​കം​ ​വീ​തി​യു​ണ്ടാ​യി​രു​ന്ന​ ​തോ​ടി​ന്റെ​ ​പ​ല​ ​ഭാ​ഗ​ങ്ങ​ളും​ ​ഇ​ന്ന് ​നീ​ർ​ച്ചാ​ൽ​ ​മാ​ത്ര​മാ​യി.​വി​വി​ധ​ ​സ്ഥ​ല​ങ്ങ​ളി​ൽ​ ​തോ​ട് ​ഇ​രു​ക​ര​ക​ളും​ ​കെ​ട്ടി​യെ​ടു​ത്തി​ട്ടു​ണ്ട്.​ ​ചി​ല​യി​ട​ങ്ങ​ളി​ൽ​ ​കൃ​ഷി​ ​ചെ​യ്തു​ ​തൂ​ർ​ത്ത​താ​യും​ ​കാ​ണാം.വി​ഷ​യ​ത്തി​ൽ​ ​പ​രാ​തി​ ​ന​ൽ​കി​യി​ട്ടും​ ​സ​ർ​വ്വേ​ ​ന​ട​ത്തി​ ​കൈ​യേ​റ്റ​ഭൂ​മി​ ​തി​രി​ച്ചു​പി​ടി​ക്കാ​ൻ​ ​ഉ​ദ്യോ​ഗ​സ്ഥ​ർ​ ​ന​ട​പ​ടി​യെ​ടു​ക്കു​ന്നി​ല്ലെ​ന്ന​ ​ആ​ക്ഷേ​പം​ ​ശ​ക്ത​മാ​ണ്.ഒ​രു​കാ​ല​ത്ത് ​ചാ​ലി​യാ​റി​ൽ​ ​നി​ന്ന് ​തോ​ണി​ക​ൾ​ ​മു​തു​കു​ളം​ ​ഭാ​ഗ​ത്തേ​ക്കും​ ​തി​രി​ച്ച് ​ചാ​ലി​യാ​റി​ലേ​ക്കും​ ​എ​ത്തി​ച്ചി​രു​ന്നു​ .​ ​എ​ന്നാ​ൽ​ ​ഇ​ന്ന് ​ചെ​റി​യ​ ​തോ​ണി​ ​പോ​ലും​ ​കൊ​ണ്ടു​വ​രാ​ൻ​ ​ക​ഴി​യാ​ത്ത​ ​അ​വ​സ്ഥ​യി​ലാ​ണ്.​ ​മുമ്പ് വെ​ള്ള​പ്പൊ​ക്ക​ ​സ​മ​യ​ത്ത് ​മു​തു​കു​ളം​ ​ഭാ​ഗ​ത്തേ​യും​ ​കോ​ര​പ്പാ​ടം​ ​ഭാ​ഗ​ത്തെ​യും​ ​മ​നു​ഷ്യ​രെ​യും​ ​മൃ​ഗ​ങ്ങ​ളെ​യും​ ​ഒ​ഴി​പ്പി​ക്കു​ന്ന​തി​നും​ ​ ഈ​ ​തോ​ട് ഉ​പ​ക​രി​ച്ചി​രു​ന്നു.​ ​ഇ​ന്നിത് സങ്കൽപ്പിക്കാൻ പോലുമാവില്ല.

Advertisement
Advertisement