കെ.എസ്.ആർ.ടി.സിക്ക് 30 കോടി

Sunday 07 July 2024 12:01 AM IST

തിരുവനന്തപുരം: കെ.എസ്.ആർ.ടിസിയ്ക്ക് സർക്കാർ സഹായമായി 30 കോടി കൂടി അനുവദിച്ചതായി മന്ത്രി കെ.എൻ ബാലഗോപാൽ അറിയിച്ചു. ഇതോടെ ജീവനക്കാർക്ക് ആദ്യ ഗഡു ശമ്പളം വൈകാതെ കിട്ടും. കഴിഞ്ഞ മാസം 20 കോടി നൽകിയിരുന്നു. ജീവനക്കാരുടെ ശമ്പളവും പെൻഷനും മുടങ്ങാതെ

ഉറപ്പാക്കാൻ കൂടിയാണ് സർക്കാർ സഹായം ലഭ്യമാക്കുന്നത്. ഇപ്പോൾ പ്രതിമാസം 50 കോടി രൂപയെങ്കിലും കോർപ്പറേഷന് സർക്കാർ സഹായമായി നൽകുന്നുണ്ട്.

Advertisement
Advertisement