മികച്ച സർക്കാർ സ്കൂളുകൾ കേരളത്തിൽ: കമ്മിഷണർ

Sunday 07 July 2024 2:35 AM IST

കൊച്ചി: കേരളത്തിലെ വിദ്യാഭ്യാസ,ആരോഗ്യ മേഖലകളെ വാനോളം പുകഴ്‌ത്തി കൊച്ചി സിറ്റി പൊലീസ് കമ്മിഷണർ എസ്. ശ്യാംസുന്ദർ. കേരള പൊലീസ് ഓഫീസേഴ്‌സ് അസോസിയേഷൻ കൊച്ചി സിറ്റി ജില്ലാ സമ്മേളത്തിൽ സംസാരിക്കവെയാണ് കമ്മിഷണർ മനസു തുറന്നത്. ''കേരളത്തിലെ സ്കൂളുകളുടെ സൗകര്യങ്ങളോ മികവോ മറ്റൊരു സംസ്ഥാനത്തും കണ്ടിട്ടില്ല. മെച്ചപ്പെട്ട സംവിധാനം ഉള്ളതുകൊണ്ടാണ് കേരളത്തിന് നേട്ടങ്ങൾ കൈവരിക്കാനാകുന്നത്,"" ശ്യാം സുന്ദറിന്റെ വാക്കുകൾക്ക് നിറഞ്ഞ കൈയടി ലഭിച്ചു.

ആന്ധ്രയിലും തെലുങ്കാനയിലുമടക്കം പതിമൂന്ന് വർഷം ജോലി ചെയ്തിട്ടുണ്ട്. കേരളത്തിലെ സർക്കാർ സ്കൂൾപോലെ ഒന്നു പോലും കണ്ടിട്ടില്ല. ഇന്ത്യൻ സാമ്പത്തിക രംഗത്ത് ബീഹാർ,മദ്ധ്യപ്രദേശ്,രാജസ്ഥാൻ,ഉത്തർപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിൽ തിരഞ്ഞെടുപ്പ് നിരീക്ഷകനായി സേവനം ചെയ്തിട്ടുണ്ട്. ഇവിടങ്ങളിൽ കാലിത്തൊഴുത്തിനെക്കാൾ മെച്ചപ്പെട്ട സ്‌കൂളുകൾ കണ്ടിട്ടില്ല. പേപ്പറിൽ കെട്ടിടം നിർമ്മിക്കാൻ കോടികൾ കാണിച്ചിട്ടുണ്ടെങ്കിലും ഇതാണ് അവസ്ഥ. ശക്തമായ ഒരു സർക്കാർ സംവിധാനം ഇവിടെയുണ്ടെന്നും ആരോഗ്യമേഖലയടക്കം മെച്ചപ്പെട്ടതാണെന്നും കമ്മിഷണർ പറഞ്ഞു.

Advertisement
Advertisement