പ്രിയാൻഷു സെമിയിൽ

Sunday 07 July 2024 4:39 AM IST

വാൻകൂവർ: യുവ ഇന്ത്യൻ സെൻസേഷൻ പ്രിയാൻഷു രാജ്‌വാത്ത് കാനഡ ഓപ്പൺ ബാഡ്‌മിന്റൺ ടൂർണമെന്റിന്റെ സെമി ഫൈനലിൽ കടന്നു. പുരുഷ സിംഗിൾസ് ക്വാർട്ടറിൽ ലോക നാലാം നമ്പർ താരം ഡെൻമാർക്കിന്റെ ആൻഡേഴ്സ് ആൻഡേഴ്സണെ അട്ടിമറിച്ചാണ് 39-ാം സ്ഥാനത്തുള്ളപ പ്രിയാൻഷു സെമി ഉറപ്പിച്ചത്. മൂന്ന് ഗെയിം നീണ്ട പോരാട്ടത്തിൽ -21-11, 17-21, 21-19 നായിരുന്നു പ്രിയാൻഷുവിന്റെ വിജയം. ഒരു മണിക്കൂർ 19 മിനിട്ട് മത്സരം നീണ്ടു.അതേ സമയം വനിതാ ഡബിൾസിൽ മലയാളി താരം ട്രീസ ജോളി- ഗായത്രി ഗോപിചന്ദ് സഖ്യം ക്വാർട്ടറിൽ തോറ്റ് പുറത്തായി.

Advertisement
Advertisement