ഇനി മലയാളിക്ക് അന്യസംസ്ഥാനങ്ങളെ ആശ്രയിക്കേണ്ടി വരില്ല,​ 45 ദിവസം തൊട്ട് വരുമാനം ലഭിച്ചുതുടങ്ങും; പോക്കറ്റ് നിറയ്ക്കാം

Sunday 07 July 2024 10:45 AM IST

പൊൻകുന്നം: വാഴൂരിന് ഇനി വസന്തമാകും. നാട്ടിലെങ്ങും പൂക്കൾ നിറയും. ഓണത്തിന് പൂക്കളമൊരുങ്ങും.ഓണക്കാലത്ത് ആവശ്യമായ പൂക്കൾ നാട്ടിൽതന്നെ ഉല്പാദിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് വാഴൂർ ബ്ലോക്ക് പഞ്ചായത്ത് ഓണത്തിന് "ഒരു കുടന്ന പൂവ്" എന്ന പേരിൽ പദ്ധതി നടപ്പാക്കുന്നത്.

ബ്ലോക്ക് പഞ്ചായത്ത് വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി ബ്ലോക്ക് പരിധിയിലെ പഞ്ചായത്തുകളിലെ 30 കർഷക ഗ്രൂപ്പുകൾ വഴിയാണ് ബന്ദിപ്പൂ കൃഷി നടത്തുന്നത്. ഓരോ പഞ്ചായത്തിലും 2 ഹെക്ടർ സ്ഥലത്ത് തൈകൾ നടും.

45 ദിവസം മുതൽ പൂവിട്ടു തുടങ്ങും. ഒരു ചെടിയിൽ നിന്നും 3 മുതൽ 4 കിലോ വരെ പൂക്കൾ ലഭിക്കുമെന്നാണ് പ്രതീക്ഷ. തെക്കേത്തുകവലയിൽ വാഴൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മുകേഷ്.കെ.മണി തൈകൾ നട്ട് ചിറക്കടവ് പഞ്ചായത്തിൽ പരിപാടി ഉദ്ഘാടനം ചെയ്തു.

ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അഡ്വ.സി.ആർ ശ്രീകുമാർ അദ്ധ്യക്ഷത വഹിച്ചു.ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഗീതാ.എസ്.പിള്ള,പഞ്ചായത്ത് വൈസ് പ്രസിഡന്റ് സതി സുരേന്ദ്രൻ, ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതിയധ്യക്ഷന്മാരായ ഷാജിപാമ്പൂരി,പി.എം.ജോൺ,ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ ബി.രവീന്ദ്രൻ നായർ,മിനി സേതുനാഥ്, രജ്ഞിനി ബേബി, ലതാ ഉണ്ണികൃഷ്ണൻ, പഞ്ചായത്തംഗം ലീന കൃഷ്ണകുമാർ,കൃഷി ഓഫീസർ ടി.ആർ.സ്വപ്ന,കൃഷി അസിസ്റ്റന്റുമാരായ ശ്രീജ മോഹൻ,എസ്.എസ്.ടിങ്കി എന്നിവർ പങ്കെടുത്തു.

പദ്ധതിക്ക് ചെലവഴിക്കുക: 5 ലക്ഷം രൂപ

ഓരോ പഞ്ചായത്തിനും: 5000 തൈകൾ വീതം

ആകെ നടുന്നത്: 30000 തൈകൾ

Advertisement
Advertisement