ഭൂമി തരംമാറ്റം: തിങ്കളാഴ്ച കൗണ്ടറില്ല

Sunday 07 July 2024 6:21 PM IST

കൊച്ചി: ഭൂമി തരം മാറ്റവുമായി ബന്ധപ്പെട്ട് ഫോർട്ട് കൊച്ചി ആർ.ഡി.ഒ ഓഫീസിൽ ഇനി മുതൽ തിങ്കളാഴ്ച ദിവസങ്ങളിൽ അന്വേഷണ കൗണ്ടറിന്റെ പ്രവർത്തനം ഉണ്ടായിരിക്കുന്നതല്ല. മറ്റ് ദിവസങ്ങളിൽ കൊച്ചി താലൂക്ക് പരിധിയിലുള്ള ഫയലുകളുടെ വിവരം കൗണ്ടറിൽ ലഭ്യമാണ്. മറ്റ് താലൂക്ക് പരിധിയിലുള്ള അപേക്ഷകളുടെ വിവരം ഇനിമുതൽ ഇവിടെ ലഭിക്കില്ലെന്നും റവന്യു ഡിവിഷണൽ ഓഫിസ് സീനിയർ സൂപ്രണ്ട് അറിയിച്ചു. കൊച്ചി താലൂക്ക് പരിധിയിലെ അപേക്ഷകൾ മാത്രമേ ഫോർട്ട് കൊച്ചി ആർ.ഡി.ഒ പരിഗണിക്കൂ. മറ്റ് താലൂക്കുകളിൽ ഡെപ്യൂട്ടി കളക്ടർ പദവിയിൽ താഴെയല്ലാത്ത ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ അപേക്ഷ പരിശോധിച്ച് തീർപ്പാക്കും.

Advertisement
Advertisement