ജോലിഭാരം, പീഡനം: സ്വയം വിരമിക്കാൻ പൊലീസുകാർ, ഇക്കൊല്ലം അപേക്ഷകർ 72

Monday 08 July 2024 12:39 AM IST

കൊച്ചി: ജോലിഭാരം, രാഷ്ട്രീയ സമ്മർദ്ദം, മേലുദ്യോഗസ്ഥരുടെ പീഡനം.. ഏറെ ആശയോടെ അണിഞ്ഞ യൂണിഫോം പാതിവഴിയിൽ ഉപേക്ഷിക്കുന്നവരുടെ എണ്ണം സംസ്ഥാന പൊലീസിൽ കൂടുന്നു. ഇക്കൊല്ലം ഇതുവരെ 72 പൊലീസുകാരാണ് സ്വയം വിരമിക്കലിന് (വി.ആർ.എസ്) അപേക്ഷ നൽകിയത്. സി.പി.ഒ മുതൽ എസ്.ഐമാർവരെ ഇക്കൂട്ടത്തിലുണ്ട്.

കാരണങ്ങൾ പലതാണെങ്കിലും വ്യക്തിപരം എന്നാണ് അപേക്ഷയിൽ സൂചിപ്പിക്കുന്നത്. ഏറ്റവുമധികം കോട്ടയത്താണ്- 11 പേർ. തൊട്ടുപിന്നിൽ കൊല്ലം- 10 പേർ. 2023ൽ 70പേർ വി.ആർ.എസ് എടുത്തു. ഏറ്റവുമധികം കോട്ടയത്തുതന്നെ- 15 പേർ.

2019ൽ 14, 2020ൽ 15, 2021ൽ 27, 2022ൽ 32.


അപേക്ഷ ലഭിച്ചാൽ മൂന്നു മാസത്തിനകം വി.ആർ.എസ് നൽകണമെന്നാണ് ചട്ടം. എസ്.എച്ച്.ഒ മുതൽ കമ്മിഷണർവരെ അപേക്ഷകനെ വിളിച്ചുവരുത്തി ആവശ്യങ്ങൾ കേട്ടറിഞ്ഞ് പ്രശ്‌നപരിഹാരത്തിന് മുൻകൈയെടുക്കാറുണ്ട്. പിന്തിരിപ്പിക്കാനും ശ്രമിക്കും.

158 പേർ

2019- 2023ൽ

വി.ആർ.എസ്

എടുത്തത്

കാരണങ്ങൾ പലത്
• ജോലി ഭാരം
• അവധി നിഷേധിക്കൽ
• വിശ്രമമില്ലാത്ത അവസ്ഥ
• രാഷ്ട്രീയ സമ്മർദ്ദം
• കുടുംബ പ്രശ്‌നം
• ആരോഗ്യ പ്രശ്നം
• മേലുദ്യോഗസ്ഥരുടെ പീഡനം

ഇക്കൊല്ലം അപേക്ഷകൾ

കോട്ടയം........................11

കൊല്ലം..........................10

തൃശൂർ, എറണാകുളം.............. 9 വീതം

ഇടുക്കി..........................7

ആലപ്പുഴ.......................6

പാലക്കാട്, മലപ്പുറം.... 5 വീതം

തിരുവനന്തപുരം, പത്തനംതിട്ട................ 3 വീതം

കോഴിക്കോട്, കണ്ണൂർ..........................2 വീതം

Advertisement
Advertisement