ക്രിക്കറ്റ് കോച്ചിന്റെ പീഡനം : മനുഷ്യാവകാശ കമ്മിഷൻ കേസെടുത്തു

Monday 08 July 2024 12:40 AM IST

ക്രിക്കറ്റ് കോച്ച് പീഡനകേസിൽ പ്രതിയായ സാഹചര്യം കെ.സി.എ വിശദീകരിക്കണം


തിരുവനന്തപുരം: പരിശീലനത്തിനെത്തിയ പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ ക്രിക്കറ്റ് പരിശീലകൻ പീഡിപ്പിച്ച സംഭവത്തിൽ മനുഷ്യാവകാശ കമ്മിഷൻ കേസെടുത്തു. കേരള ക്രിക്കറ്റ് അസോസിയേഷന് നോട്ടീസയച്ച കമ്മിഷൻ ഇത്തരമൊരു സംഭവം ഉണ്ടാകാനിടയായ സാഹചര്യത്തെക്കുറിച്ച് വിശദീകരണം നൽകാൻ ആവശ്യപ്പെട്ടു. പീഡനക്കേസിൽ പ്രതിയായ കോച്ച് മനു കഴിഞ്ഞ 10 വർഷമായി കെ.സി.എയിൽ കോച്ചാണ്.

ഒരു പെൺകുട്ടി പൊലീസിൽ പരാതിയുമായി വന്നതോടെയാണ് പോക്സോ കേസെടുത്ത് റിമാൻഡ് ചെയ്തത്. ഇതോടെ കൂടുതൽ കുട്ടികൾ പരാതി നൽകുകയായിരുന്നു. തെങ്കാശിയിൽ ടൂർണമെന്റിനായി കൊണ്ടുപോയപ്പോൾ കുട്ടികളെ പീഡിപ്പിച്ചെന്നും പരിശീലനത്തിനെത്തുന്ന കുട്ടികളുടെ നഗ്നചിത്രം പകർത്തിയെന്നും പരാതിയുണ്ട്. കുട്ടികളും രക്ഷിതാക്കളും സംഭവത്തിന് ശേഷം മാനസിക സമ്മർദ്ദത്തിലാണ്. എന്നാൽ ഇതൊന്നും കെ.സി.എ അറിഞ്ഞില്ലെന്നാണ് പറയുന്നതെന്ന് കമ്മിഷൻ കുറ്റപ്പെടുത്തി. ദൃശ്യ മാദ്ധ്യമ വാർത്തകളുടെ അടിസ്ഥാനത്തിൽ കമ്മിഷൻ സ്വമേധയാ രജിസ്റ്റർ ചെയ്ത കേസിലാണ് നടപടി.

Advertisement
Advertisement