ഉദ്ഘാടനം ചെയ്തു

Monday 08 July 2024 12:01 AM IST

കോന്നി : ബ്ലോക്ക് പഞ്ചായത്ത് വാർഷിക പദ്ധതിയിൽ ഉൾപെടുത്തി വനിതകൾക്ക് സ്വയം തൊഴിൽ സഹായ സംരംഭത്തിന്റ ഭാഗമായി കൈപ്പട്ടൂരിൽ അനുവദിച്ച തീർത്ഥം ഫുഡ് പ്രോഡക്റ്റ്സ് കെ.യു.ജനീഷ് കുമാർ എം എൽ എ ഉദ്ഘാടനം ചെയ്തു. വള്ളിക്കോട് പഞ്ചായത്ത് പ്രസിഡന്റ് ആർ.മോഹനൻ നായർ അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് നീതു ചാർളി ആദ്യവില്പന നടത്തി. ബ്ളോക്ക് പഞ്ചായത്ത് അംഗം കെ ആർ പ്രമോദ്, പഞ്ചായത്ത് വൈസ് പ്രസിഡന്റ് സോജി പി.ജോൺ, സ്ഥിരം സമിതി അദ്ധ്യക്ഷൻ ജി.സുഭാഷ്, പഞ്ചായത്തംഗങ്ങളായ എം.വി.സുധാകരൻ, തോമസ് ജോസ് അയ്യനേത്ത് , പത്മ ബാലൻ, സി ഡി എസ് ചെയർപേഴ്സൺ സരിത മുരളി എന്നിവർ സംസാരിച്ചു.

Advertisement
Advertisement