ചെറുകിട സ്വർണ വ്യാപാരികളെ സംരക്ഷിക്കുമെന്ന് നിതിൻ ഗഡ്‌കരി
Monday 08 July 2024 12:08 AM IST
കൊച്ചി: രാജ്യത്തെ ചെറുകിട സ്വർണ വ്യാപാരികളെ സംരക്ഷിക്കാൻ പുതിയ നിയമ സംവിധാനം തയ്യാറാക്കുമെന്ന് കേന്ദ്ര ഉപരിതല ഗതാഗത മന്ത്രി നിതിൻ ഗഡ്കരി പറഞ്ഞു.ഇന്ത്യയിലെ സ്വർണാഭരണ മേഖല രാജ്യത്തിന്റെ പൊതുവായ വളർച്ചയ്ക്ക് വലിയ സംഭാവനയാണ് നൽകുന്നതെന്ന് അദ്ദേഹം പറഞ്ഞു. സ്വർണ വ്യാപാരം പ്രോത്സാഹിപ്പിക്കുന്നതിനായി കേന്ദ്ര സർക്കാർ ജുവലറി പാർക്കുകൾ സ്ഥാപിക്കും. ഓൾ ഇന്ത്യ ജം ആൻഡ് ജുവലറി ഡൊമസ്റ്റിക് കൗൺസിൽ ദേശീയ സമ്മേളനം വീഡിയോ കോൺഫറൻസിംഗിലൂടെ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ചെയർമാൻ സയ്യാം മെഹറ അദ്ധ്യക്ഷത വഹിച്ചു .വൈസ് ചെയർമാൻ രാജേഷ് റോക്കഡേ, ദേശീയ സമ്മേളന കൺവീനർ അഡ്വ. എസ്. അബ്ദുൽ നാസർ, സംസ്ഥാന പ്രസിഡന്റ് ഡോ. ബി. ഗോവിന്ദൻ, ജനറൽ സെക്രട്ടറി കെ. സുരേന്ദ്രൻ, ഡയറക്ടർമാരായ സുനിൽ പോധാർ തുടങ്ങിയവർ പങ്കെടുത്തു.