രണ്ട് വര്‍ഷം കൊണ്ട് രണ്ട് ലക്ഷം രൂപ, പലിശ 7.5 ശതമാനം; തപാല്‍ വകുപ്പിന്റെ ഈ പദ്ധതി അറിയാതെ പോകരുത്

Sunday 07 July 2024 10:47 PM IST

ഭാവി മുന്നില്‍ക്കണ്ട് സാധാരണക്കാര്‍ക്ക് നിക്ഷേപിക്കാന്‍ പറ്റുന്ന നിരവധി പദ്ധതികളാണ് തപാല്‍ വകുപ്പ് ഒരുക്കിയിട്ടുള്ളത്. ഭൂരിഭാഗം നിക്ഷേപ പദ്ധതികളും കുറഞ്ഞ പ്രീമിയം തുകയാണെന്നതാണ് പോസ്റ്റ് ഓഫീസ് നടത്തുന്ന പദ്ധതികളുടെ പ്രത്യേകത. ചുരുങ്ങിയ കാലയളവില്‍ സ്ത്രീകള്‍ക്ക് അക്കൗണ്ടില്‍ ലക്ഷങ്ങള്‍ എത്തുന്ന ഒരു പദ്ധതിയുടെ വിശദാംശങ്ങളാണ് പങ്കുവയ്ക്കുന്നത്. സ്ത്രീകള്‍ക്ക് വേണ്ടി മാത്രമുള്ളതാണ് ഈ പദ്ധതി.

ഇത് രണ്ട് വര്‍ഷത്തെ സെക്യൂരിറ്റി കാലയളവ് നല്‍കുന്നു. അതായത് രണ്ട് വര്‍ഷത്തേക്ക് മാത്രമേ നിങ്ങള്‍ക്ക് ഈ പദ്ധതിയില്‍ നിക്ഷേപിക്കാന്‍ കഴിയൂ. മഹിളാ സമ്മാന് സേവിംഗ് സര്‍ട്ടിഫിക്കറ്റ് എന്നാണ് ഈ പദ്ധതിയുടെ പേര്. ഇതില്‍ ഒരു സ്ത്രീക്ക് ഒന്നിലധികം അക്കൗണ്ടുകള്‍ തുറക്കാന്‍ കഴിയും എന്നതാണ് ഇതിന്റെ സവിശേഷത. 2023ലാണ് കേന്ദ്ര സര്‍ക്കാര്‍ മഹിളാ സമ്മാന്‍ സേവിംഗ് സര്‍ട്ടിഫിക്കറ്റ് പദ്ധതി ആരംഭിച്ചത് .

ഈ സ്‌കീമിന് കീഴില്‍ സര്‍ക്കാര്‍ 7.5 ശതമാനം പലിശ വാഗ്ദാനം ചെയ്യുന്നു. രണ്ട് വര്‍ഷത്തേക്ക് മാത്രമേ നിങ്ങള്‍ക്ക് ഈ ചെറുകിട സമ്പാദ്യ പദ്ധതിയില്‍ നിക്ഷേപിക്കാന്‍ കഴിയൂ. കൂടാതെ, ഈ സ്‌കീമിന് കീഴിലുള്ള പരമാവധി നിക്ഷേപ തുക 2 ലക്ഷം രൂപയാണ്. ആകര്‍ഷകമായ പലിശ നല്‍കുന്നു മാത്രമല്ല, ടിഡിഎസ് കിഴിവില്‍ നിന്ന് ഒഴിവാക്കുകയും ചെയ്യുന്നു.

10 വയസോ അതില്‍ താഴെയോ പ്രായമുള്ള പെണ്‍കുട്ടികള്‍ക്കും അക്കൗണ്ട് തുറക്കാം എന്നതാണ് ഈ പദ്ധതിയുടെ മറ്റൊരു പ്രത്യേകത. ഇതുകൂടാതെ ഇന്ത്യയില്‍ താമസിക്കുന്ന ഏതൊരു സ്ത്രീക്കും ഇതില്‍ നിക്ഷേപിക്കാം. ഈ സ്‌കീമില്‍ നിങ്ങള്‍ പരമാവധി 2 ലക്ഷം രൂപ നിക്ഷേപിക്കുകയാണെങ്കില്‍ കാലാവധി പൂര്‍ത്തിയാകുമ്പോള്‍ 2.32 ലക്ഷം രൂപ ലഭിക്കും. അക്കൗണ്ട് തുറന്ന് 6 മാസത്തിന് ശേഷം അക്കൗണ്ട് ക്ലോസ് ചെയ്യാന്‍ അനുമതിയുണ്ട്. അത്തരമൊരു സാഹചര്യത്തില്‍, നിങ്ങള്‍ക്ക് 2 ശതമാനം കുറഞ്ഞ പലിശയില്‍ തുക തിരികെ കിട്ടും.

Advertisement
Advertisement