ഗുരുദേവ ജയന്തി:ശിവഗിരിയിൽ ആഘോഷ കമ്മിറ്റികൾ രൂപീകരിച്ചു 

Monday 08 July 2024 12:00 AM IST

ശിവഗിരി: ആഗസ്റ്റ് 20ന് നടക്കുന്ന ശ്രീനാരായണ ഗുരുദേവന്റെ 170-ാമത് ജയന്തി ആഘോഷങ്ങളുടെ വിജയകരമായ നടത്തിപ്പിനായി ശിവഗിരി മഠത്തിൽ വിവിധ കമ്മിറ്റികൾ രൂപീകരിച്ചു.

ശിവഗിരി മഠത്തിൽ നടന്ന യോഗത്തിൽ ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ അദ്ധ്യക്ഷത വഹിച്ചു, ജനറൽ സെക്രട്ടറി സ്വാമി ശുഭാംഗാനന്ദ സ്വാഗതവും ട്രഷറർ സ്വാമി ശാരദാനന്ദ കൃതജ്ഞതയും പറഞ്ഞു. 170-ാമത് ജയന്തി ആഘോഷ കമ്മിറ്റി സെക്രട്ടറി സ്വാമി അസംഗാനന്ദ ഗിരി ഈ വർഷത്തെ ആഘോഷങ്ങളുടെ രൂപരേഖ അവതരിപ്പിച്ചു. സ്വാമി വിരജാനന്ദ ഗിരി, മുനിസിപ്പൽ ചെയർമാൻ കെ. എം. ലാജി, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.സ്മിതാ സുന്ദരേശൻ, വാർഡ് കൗൺസിലർ രാഖി, മുൻ എം.എൽ.എ വർക്കല കഹാർ, ചെമ്മരുതി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പ്രിയങ്കബിറിൽ, ഗുരു ധർമ്മ പ്രചാരണ സഭ രജിസ്റ്റാർ കെ.ടി. സുകുമാർ, മീഡിയ കമ്മിറ്റി ചെയർമാൻ ഡോ: എം. ജയരാജു തുടങ്ങിയവർ സംസാരിച്ചു .

ഗു​രു​ധ​ർ​മ്മ​പ്ര​ചാ​ര​ണ​ ​സ​ഭ​യ്ക്ക് ​വി​പു​ല​മാ​യ​
​പ്ര​വ​ർ​ത്ത​ന​ ​പ​ദ്ധ​തി
ശി​വ​ഗി​രി​ ​:​ ​ശി​വ​ഗി​രി​ ​മ​ഠ​ത്തി​ന്റെ​ ​പോ​ഷ​ക​ ​സം​ഘ​ട​ന​യാ​യ​ ​ഗു​രു​ധ​ർ​മ്മ​പ്ര​ചാ​ര​ണ​സ​ഭ,​ ​മാ​തൃ​സ​ഭ,​ ​യു​വ​ജ​ന​ ​സ​ഭ​ ​എ​ന്നി​വ​യു​ടെ​ ​നേ​തൃ​ത്വ​സം​ഗ​മ​ത്തി​ൽ​ ​വി​പു​ല​മാ​യ​ ​പ്ര​വ​ർ​ത്ത​ന​ ​പ​ദ്ധ​തി​ ​രൂ​പീ​ക​രി​ച്ച​താ​യി​ ​ സ്വാ​മി​ ​സ​ച്ചി​ദാ​ന​ന്ദ​ ​പ​റ​ഞ്ഞു.​ ​സെ​പ്തം​ബ​ർ​ 16,​ 17​ ​തീ​യ​തി​ക​ളി​ൽ​ ​ന​ട​ക്കു​ന്ന​ ​പ്ര​വാ​സി​ ​സം​ഗ​മ​ത്തി​ന്റെ​ ​ഭാ​ഗ​മാ​യി​ ​ജൂ​ലാ​യ് 14​ ​മു​ത​ൽ​ 28​ ​വ​രെ​ ​സം​സ്ഥാ​ന​ത്തൊ​ട്ടാ​കെ​ ​പ്രാ​ദേ​ശി​ക​ ​യോ​ഗ​ങ്ങ​ൾ​ ​സം​ഘ​ടി​പ്പി​ക്കും.​ ​ചി​ങ്ങം​ 1​ ​മു​ത​ൽ​ ​ക​ന്നി​ 9​ ​വ​രെ​ ​ന​ട​ക്കു​ന്ന​ ​ശ്രീ​നാ​രാ​യ​ണ​ ​മാ​സാ​ച​ര​ണ​ത്തി​ലും​ ​ധ​ർ​മ്മ​ച​ര്യാ​യ​ജ്ഞ​ത്തി​ന്റെ​ ​ഭാ​ഗ​മാ​യി​ ​ആ​യി​രം​ ​പ്രാ​ർ​ത്ഥ​നാ​ ​യോ​ഗ​ങ്ങ​ൾ​ ​സം​ഘ​ടി​പ്പി​ക്കും. സ്വാ​മി​ ​ബോ​ധാ​ന​ന്ദ​ ​ശി​വ​യോ​ഗി,​ ​സ്വാ​മി​ ​സ​ത്യ​വ്ര​ത​ ​തു​ട​ങ്ങി​യ​ ​സ​ന്യ​സ്ത​ ​ശി​ഷ്യ​രു​ടെ​യും​ ​ടി.​കെ.​ ​മാ​ധ​വ​ൻ,​ ​സ​ഹോ​ദ​ര​ൻ​ ​അ​യ്യ​പ്പ​ൻ,​ ​അ​യ്യ​ങ്കാ​ളി,​ ​സി.​ആ​ർ.​ ​കേ​ശ​വ​ൻ​ ​വൈ​ദ്യ​ർ,​ ​പ​ത്രാ​ധി​പ​ർ​ ​കെ.​ ​സു​കു​മാ​ര​ൻ​ ​തു​ട​ങ്ങി​യ​വ​രു​ടെ​ ​ജ​ന്മ​ദി​ന​ ​-​ ​വി​യോ​ഗ​ ​ദി​വ​സ​ങ്ങ​ളി​ൽ​ ​അ​നു​സ്മ​ര​ണ​ ​സ​മ്മേ​ള​ന​ങ്ങ​ളും​ ​പ്രാ​ർ​ത്ഥ​നാ​യോ​ഗ​ങ്ങ​ളും​ ​സം​ഘ​ടി​പ്പി​ക്കും.​ ​ശ്രീ​കൃ​ഷ്ണ​ ​ജ​യ​ന്തി,​ ​ച​ട്ട​മ്പി​സ്വാ​മി​ ​ജ​യ​ന്തി,​ ​ആ​ല​ത്തൂ​ർ​ ​ബ്ര​ഹ്മാ​ന​ന്ദ​ ​സ്വാ​മി​ ​ജ​യ​ന്തി​ ​എ​ന്നീ​ ​പു​ണ്യ​ദി​ന​ങ്ങ​ളും​ ​സം​ഘ​ടി​പ്പി​ക്കും.​ ​ഗു​രു​ദേ​വ​ൻ​ ​ശ്രീ​നാ​രാ​യ​ണ​ ​ധ​ർ​മ്മ​സം​ഘം​ ​സ്ഥാ​പി​ച്ച​പ്പോ​ൾ​ ​പോ​ഷ​ക​സം​ഘ​ട​ന​യാ​യി​ ​ഗു​രു​ധ​ർ​മ്മ​സ​ഭ​ക​ൾ​ ​സ്ഥാ​പി​ക്ക​ണ​മെ​ന്ന​ ​'​ആ​ശ്ര​മം​'​ ​കൃ​തി​യി​ലെ​ ​സ​ന്ദേ​ശം​ ​ഭ​വ​ന​ങ്ങ​ളി​ൽ​ ​എ​ത്തി​ക്കാ​നും​ ​ജാ​തി​മ​ത​ ​പ​രി​ഗ​ണ​ന​ ​കൂ​ടാ​തെ​ ​സ​ഭ​യി​ൽ​ ​ഒ​രു​ ​ല​ക്ഷം​ ​അം​ഗ​ങ്ങ​ളെ​ ​ചേ​ർ​ക്കാ​നും​ ​ തീ​രു​മാ​നി​ച്ചു.​ ​സ്വാ​മി​ ​സ​ച്ചി​ദാ​ന​ന്ദ​ ​അ​ദ്ധ്യ​ക്ഷ​ത​ ​വ​ഹി​ച്ച​ ​യോ​ഗ​ത്തി​ൽ​ ​ സ്വാ​മി​ ​ശു​ഭാം​ഗാ​ന​ന്ദ,​ ​ സ്വാ​മി​ ​ശാ​ര​ദാ​ന​ന്ദ​ ​എ​ന്നി​വ​ർ​ ​അ​നു​ഗ്ര​ഹ​ ​പ്ര​ഭാ​ഷ​ണം​ ​ന​ട​ത്തി.​ ​സ​ഭാ​ ​സെ​ക്ര​ട്ട​റി​ ​അ​സം​ഗാ​ന​ന്ദ​ഗി​രി​ ​പ്ര​വ​ർ​ത്ത​ന​ ​റി​പ്പോ​ർ​ട്ടും​ ​ര​ജി​സ്ട്രാ​ർ​ ​കെ.​ ​ടി.​ ​സു​കു​മാ​ർ,​ ​ഭാ​വി​പ്ര​വ​ർ​ത്ത​ന​ ​രേ​ഖ​യും​ ​അ​വ​ത​രി​പ്പി​ച്ചു.​ ​കു​റി​ച്ചി​ ​സ​ദ​ൻ,​ ​ഡോ.​ ​പി.​ ​ച​ന്ദ്ര​ശേ​ഖ​ര​ൻ,​ ​ഡോ.​ ​കെ.​കെ.​ ​കൃ​ഷ്ണാ​ന​ന്ദ​ ​ബാ​ബു​ ​തു​ട​ങ്ങി​യ​വ​ർ​ ​പ്ര​സം​ഗി​ച്ചു.

Advertisement
Advertisement