സുഹൃത്തുക്കളുടെ വെല്ലുവിളി ഏറ്റെടുത്തു,​ ഗുഡ്‌സ് ട്രെയിനിന് മുകളിൽ കയറിയ 17കാരൻ ഷോക്കേറ്റ് മരിച്ചു

Sunday 07 July 2024 11:45 PM IST

കൊ​ച്ചി​:​ ​സു​ഹൃ​ത്തു​ക്കളു​ടെ​ ​വെ​ല്ലു​വി​ളി​ ​ഏ​റ്റെ​ടു​ത്ത് ​ഗു​ഡ്സ് ​ട്രെ​യി​നി​നു​ ​മു​ക​ളി​ൽ​ ​ക​യ​റി​യ​ 17​കാ​ര​ന് ​ട്രാ​ക്കി​നു​ ​മു​ക​ളി​ലെ​ ​വൈ​ദ്യു​തി​ ​ലൈ​നി​ൽ​ ​നി​ന്ന് ​ഷോ​ക്കേ​റ്റ് ​ദാ​രു​ണാ​ന്ത്യം.​ ​ബി.​ബി.​എ​ ​വി​ദ്യാ​ർ​ത്ഥി,​ ​ഇ​ട​പ്പ​ള്ളി​ ​അ​മൃ​ത​ ​ആ​ശു​പ​ത്രി​ക്ക് ​സ​മീ​പം​ ​വൈ​മേ​ലി​ൽ​ ​(​ക​മ്പി​വേ​ലി​ക്ക​ക​ത്ത്)​ ​വീ​ട്ടി​ൽ​ ​ആ​ന്റ​ണി​ ​ജോ​സാ​ണ് ​മ​രി​ച്ച​ത്.​ ​ഉ​ട​ൻ​ ​ആ​ശു​പ​ത്രി​യി​ൽ​ ​എ​ത്തി​ച്ചെ​ങ്കി​ലും​ ​ജീ​വ​ൻ​ ​ര​ക്ഷി​ക്കാ​നാ​യി​ല്ല.​ 85​%​ ​പൊ​ള്ള​ലേ​റ്റി​രു​ന്നു.​

​ഇ​ന്ന് ​ ​വൈ​കി​ട്ട് ​ഇ​ട​പ്പ​ള്ളി​ ​സ്റ്റേ​ഷ​നി​ൽ​ ​നി​റു​ത്തി​യി​ട്ടി​രു​ന്ന​ ​പെ​ട്രോ​ളി​യം​ ​ഉ​ത്പ​ന്ന​ങ്ങ​ൾ​ ​കൊ​ണ്ടു​പോ​കു​ന്ന​ ​ട്രെ​യി​നി​നു​ ​മു​ക​ളി​ലാ​ണ് ​ക​യ​റി​യ​ത്.​ ​ഷോ​ക്കേ​റ്റ് തെറിച്ചു ​വീ​ഴു​ക​യാ​യി​രു​ന്നു.
സു​ഹൃ​ത്തു​ക്ക​ളു​ടെ​ ​നി​ല​വി​ളി​ ​കേ​ട്ട് ​സ​മീ​പ​ത്തു​ള്ള​വ​ർ​ ​ഓ​ടി​യെ​ത്തി​ ​സ്വ​കാ​ര്യ​ ​ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചു.​ ​ബേ​ൺ​ ​ഐ.​സി.​യു​വി​ൽ​ ​പ്ര​വേ​ശി​പ്പി​ച്ചെ​ങ്കി​ലും​ ​രാ​ത്രി​ ​എ​ട്ടോ​ടെ​ ​മ​രി​ച്ചു.


ഒ​പ്പ​മു​ണ്ടാ​യി​രു​ന്ന​ ​കൂ​ട്ടു​കാ​ര​ന്റെ​ ​പി​റ​ന്നാ​ളി​ന് ​കേ​ക്ക് ​വാ​ങ്ങാ​നാ​യി​ ​ഇ​റ​ങ്ങി​യ​താ​യി​രു​ന്നു​ ​ആ​ന്റ​ണി​യും​ ​മ​റ്റു​ള്ള​വ​രു​മെ​ന്ന് ​എ​ള​മ​ക്ക​ര​ ​പൊ​ലീ​സ് ​പ​റ​ഞ്ഞു.​ ​ട്രെ​യി​നി​ന്റെ​ ​അ​ടി​യി​ലൂ​ടെ​ ​കൂ​ട്ടു​കാ​ർ​ ​ആ​ദ്യം​ ​ട്രാ​ക്കി​നു​ ​മ​റു​വ​ശ​ത്തേ​ക്കു​ ​ക​ട​ന്നു.​ ​മ​റു​ഭാ​ഗ​ത്തേ​ക്ക് ​ഇ​റ​ങ്ങാ​ൻ​ ​ട്രെ​യി​നി​ന്റെ​ ​കോ​ണി​യി​ലൂ​ടെ​ ​ക​യ​റി​യ​ ​ആ​ന്റ​ണി​ ​ഷോ​ക്കേ​റ്റ് ​തെ​റി​ച്ചു​ ​വീ​ഴു​ക​യാ​യി​രു​ന്നു. ആ​ല​പ്പു​ഴ​ ​എ​ക്സ്.​എ​ൽ​ ​ഗ്ലാ​സ് ​ഫാ​ക്ട​റി​യി​ലെ​ ​മു​ൻ​ജീ​വ​ന​ക്കാ​ര​ൻ​ ​ജോ​സ് ​ആ​ന്റ​ണി​യും​ ​ലൂ​ർ​ദ്ദ് ​ആ​ശു​പ​ത്രി​യി​ലെ​ ​ന​ഴ്സാ​യ​ ​സൗ​മ്യ​യു​മാ​ണ് ​മാ​താ​പി​താ​ക്ക​ൾ.​ ​ഏ​ക​ ​മ​ക​നാ​ണ്.​ ​മൃ​ത​ദേ​ഹം​ ​ നാളെ പോ​സ്റ്റ്മ‌ോർ​ട്ട​ത്തി​നു​ ​ശേ​ഷം​ ​ബ​ന്ധു​ക്ക​ൾ​ക്ക് ​വി​ട്ടു​ന​ൽ​കും.​ ​സം​സ്കാ​രം​ ​പി​ന്നീ​ട്.​ ​സം​ഭ​വ​ത്തി​ൽ​ ​ആ​ർ.​പി.​എ​ഫ് ​അ​ന്വേ​ഷ​ണം​ ​ആ​രം​ഭി​ച്ചു.

Advertisement
Advertisement