മത്സ്യത്തൊഴിലാളി കോൺ.കൺവെൻഷൻ

Monday 08 July 2024 12:02 AM IST
മത്സ്യ തൊഴിലാളി ബ്ലോക്ക് കോൺഗ്രസ്സിൻ്റെ നേതൃത്വത്തിൽ നടന്ന ഭക്ഷ്യക്കിറ്റ് വിതരണം

ബേപ്പൂർ: മത്സ്യത്തൊഴിലാളി കോൺഗ്രസ് ബേപ്പൂർ ബ്ലോക്ക് കൺവെൻഷൻ ഹാർബർ പരിസരത്ത് സംസ്ഥാന പ്രസിഡന്റ് പി.അശോകൻ ഉദ്ഘാടനം ചെയ്തു. മത്സ്യത്തൊഴിലാളികൾക്ക് ഡീസൽ സബ്സിഡി അനുവദിക്കുക, ട്രോളിംഗ് നിരോധന കാലയളവിൽ ദുരിതത്തിലായ മത്സ്യത്തൊഴിലാളികൾക്ക് സാമ്പത്തിക സഹായം അനുവദിക്കുക, ഹാർബർ പൂർണമായും നവീകരിക്കുക എന്നിവ പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. ബ്ലോക്ക് പ്രസിഡന്റ് അയ്യന്റെ വീട്ടിൽ പ്രദീപ് അദ്ധ്യക്ഷത വഹിച്ചു. കോൺഗ്രസ് ജില്ലാ പ്രസിഡന്റ് വി.ഉമേഷ്, കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് രാജീവ് തിരുവച്ചിറ, മണ്ഡലം പ്രസിഡന്റ് എം.ഷെറി , സി.എ.സെഡ് അസീസ്, ടി.കെ.അബ്ദുൾ ഗഫൂർ, സുനന്ദ പ്രകാശ്, ഒ.കെ.മൻസൂർ അലി എന്നിവർ പ്രസംഗിച്ചു. 50 കുടുംബങ്ങൾക്ക് ഭക്ഷ്യക്കിറ്റ് വിതരണവും ചെയ്തു.

Advertisement
Advertisement