ജൂണിൽ 5,18,799 വാഹന വില്പനയുമായി ഹോണ്ട ഇന്ത്യ

Monday 08 July 2024 12:59 AM IST

കൊച്ചി: വില്പനയിൽ രണ്ടക്ക വളർച്ച തുടർന്ന് ഹോണ്ട മോട്ടോർസൈക്കിൾ ആൻഡ് സ്‌കൂട്ടർ ഇന്ത്യ ജൂണിൽ 5,18,799 ഇരുചക്ര വാഹനങ്ങൾ വിറ്റഴിച്ചു. ആകെ വില്പനയിൽ 4,82,597 ആഭ്യന്തര വിപണിയിലാണ് വിറ്റഴിച്ചത്. 36,202 യൂണിറ്റുകൾ കയറ്റുമതി ചെയ്തു. കഴിഞ്ഞവർഷം ഇതേ കാലയളവിനെ അപേക്ഷിച്ച് കയറ്റുമതി 70 ശതമാനവുംആഭ്യന്തര വില്പനയിൽ 59 ശതമാനവും വളർച്ച നേടി.

മലപ്പുറം ഉൾപ്പെടെ രാജ്യത്തെ ഒമ്പത് നഗരങ്ങളിൽ റോഡ് സുരക്ഷ ബോധവത്കരണ പരിപാടികളും ഹോണ്ട സംഘടിപ്പിച്ചു. ഒരുലക്ഷം തൈകൾ നട്ട് പരിസ്ഥിതി ദിനം ആചരിച്ചു. 2024 എഫ്‌.ഐ.എം ഏഷ്യ റോഡ് റേസിംഗ് ചാമ്പ്യൻഷിപ്പിലും ഐഡിമിത്‌സു ഹോണ്ട ഇന്ത്യ ടാലന്റ് കപ്പിലും ഹോണ്ട റേസിംഗ് ഇന്ത്യ ടീം റൈഡർമാരുടെ മികച്ച പ്രകടനം കാഴ്ചവച്ചു.

Advertisement
Advertisement