ഇന്നും നാളെയും റേഷൻ മുടങ്ങും

Monday 08 July 2024 2:14 AM IST

തിരുവനന്തപുരം: വേതന വർദ്ധന ഉൾപ്പെടെ ആവശ്യപ്പെട്ട് റേഷൻ വ്യാപാരികളുടെ സംഘടനകൾ ഇന്നും നാളെയും കടകളടച്ച് സമരം ചെയ്യും. രണ്ടു ദിവസവും റേഷൻ വിതരണം പൂർണമായും മുടങ്ങും. വ്യാപാരികളുടെ സംയുക്ത റേഷൻ കോ-ഓർഡിനേഷൻ സമിതി പാളയം രക്തസാക്ഷി മണ്ഡപത്തിൽ 48 മണിക്കൂർ രാപകൽ സമരം നടത്തും. എ.ഐ.ടി.യു.സിയുടെ നേതൃത്വത്തിലുള്ള കേരള റേഷൻ എംപ്ലോയീസ് ഫെ‌‌ഡറേഷൻ ഇന്ന് സെക്രട്ടേറിയറ്റ് മാർച്ചും ധർണയും നടത്തും.

Advertisement
Advertisement