നെഞ്ചുവേദന: ഓട്ടോ ഓടിച്ച് ആശുപത്രിയിലെത്തിയ യുവാവ് മരിച്ചു

Monday 08 July 2024 2:27 AM IST

അങ്കമാലി: നെഞ്ചുവേദനയെ തുടർന്ന് സ്വന്തം ഓട്ടോറിക്ഷ ഓടിച്ച് ആശുപത്രിയിലെത്തിയ യുവാവ് മരിച്ചു. ജോസ്‌പുരം വടക്കൻ വീട്ടിൽ പരേതനായ ഫ്രാൻസിസിന്റെയും മേരിയുടെയും മകൻ സുനീഷാണ് (39) മരിച്ചത്. ഇന്നലെ രാവിലെ വീട്ടിൽ വച്ചാണ് നെഞ്ചുവേദന അനുഭവപ്പെട്ടത്. തുടർന്ന് ഓട്ടോ ഓടിച്ച് അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയിലെ കാഷ്വാലിറ്റിയിൽ എത്തുകയായിരുന്നു. കുഴഞ്ഞുവീഴാൻ തുടങ്ങിയ സുനീഷിന് കിടത്തിച്ചികിത്സ നൽകിയെങ്കിലും ഉച്ചയ്ക്കുശേഷം മരിച്ചു. അങ്കമാലി പഴയ സബ് ട്രഷറി റോഡ് സ്റ്റാൻഡിലെ ഓട്ടോറിക്ഷ ഡ്രൈവറാണ് സുനീഷ്. സഹോദരിമാർ: മിനി, സുനി. മൃതദേഹം അങ്കമാലി ലിറ്റിൽ ഫ്‌ളവർ ആശുപത്രിയിൽ. സംസ്‌കാരം നാളെ 11ന് ജോസ്‌പുരം സെന്റ് ജോസഫ് പള്ളി സെമിത്തേരിയിൽ.