'കോളേജ് കുമാരിയെപ്പോലെ, എന്നാ ഒരു ലുക്കാ'; അച്ചു ഉമ്മൻ പങ്കുവച്ച വീഡിയോ കണ്ട് ഞെട്ടി സോഷ്യൽ മീഡിയ
ലോക്‌സഭാ തിരഞ്ഞെടുപ്പിലും പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പിലും കോൺഗ്രസിനുവേണ്ടി പ്രചാരണപരിപാടികളിൽ സജീവമായി പങ്കെടുത്തയാളാണ് ഉമ്മൻ ചാണ്ടിയുടെ മകൾ അച്ചു ഉമ്മൻ. ഇപ്പോഴിതാ രാഷ്‌ട്രീയത്തിനുപുറമെ തനിക്ക് ഫാഷനും നന്നായി വഴങ്ങുമെന്ന് തെളിയിക്കുകയാണ് ചാണ്ടി ഉമ്മൻ എംഎൽഎയുടെ സഹോദരി കൂടിയായ അച്ചു.
സ്റ്റൈലിഷ് ലുക്കിൽ പാരിസിൽ നിന്നുള്ള വീഡിയോ അച്ചു തന്റെ സമൂഹമാദ്ധ്യമ അക്കൗണ്ടിൽ പങ്കുവച്ചതാണ് ശ്രദ്ധനേടുന്നത്. പ്രശസ്‌ത ഡിസൈനറായ സബ്യസാചി ഡിസൈൻ ചെയ്ത വസ്ത്രങ്ങളാണ് അച്ചു അണിഞ്ഞിരിക്കുന്നത്. കറുത്ത് ജംപ് സ്യൂട്ടും അതിനൊപ്പം ഹൈലൈറ്റായി റെഡ്, കോൾഡ് നിറങ്ങളിലുള്ള സ്റ്റോളുമാണ് അച്ചുവിന്റെ വേഷം. മുടി പുട്ട് അപ്പ് ചെയ്തിരിക്കുന്നു. ഹൈ ഹീൽസിൽ പാരീസിലെ തെരുവിലൂടെ ഒരു മോഡലിനെപ്പോലെ നടന്നുനീങ്ങുന്ന അച്ചുവിന്റെ ദൃശ്യങ്ങൾ വൈറലാണ്. പാരിസിൽ നിന്നുള്ള മറ്റ് ചിത്രങ്ങളും അച്ചു പങ്കുവച്ചിട്ടുണ്ട്.
'വയസ് പുറകിലേയ്ക്ക് പോയിട്ടുണ്ട്, ഇപ്പോൾ കോളേജ് കുമാരിയെ പോലെ ഉണ്ട്, എന്നാ ഒരു ലുക്ക് ആണ് അച്ചു, പാവങ്ങളുടെ പ്രിയങ്ക ഗാന്ധി, സൂപ്പർ ഡാ'; തുടങ്ങിയ കമന്റുകളാണ് വീഡിയോയ്ക്ക് ലഭിക്കുന്നത്.