 നിയമഭേദഗതി ബിൽ പാസാക്കി ജപ്തി നടപടികളിൽ സർക്കാരിന് ഇടപെടാം ഭൂവുടമ മരിച്ചാലും അവകാശിക്ക് ഭൂമി കിട്ടും

Tuesday 09 July 2024 12:00 AM IST

തിരുവനന്തപുരം: മൂന്നു തവണയിലേറെ കുടിശിക വന്നാൽ ജപ്തി നടപടിയുടെ പേരിൽ സാധാരണക്കാരെ കുടിയിറക്കുന്നത് തടയാനും ആശ്വാസമേകാനും സർക്കാരിന് അധികാരം നൽകുന്ന നിയമഭേദഗതി ബിൽ നിയമസഭ ഐകകണ്ഠ്യേന പാസാക്കി. ജപ്തി നടപടി നേരിട്ട ഭൂമിയുടെ ഉടമ മരിച്ചുപോയാൽ അവകാശികൾക്ക് ഭൂമി തിരിച്ചുകിട്ടാനുള്ള വ്യവസ്ഥ കൂടി ഉൾപ്പെടുത്തി. പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ കൊണ്ടുവന്ന ഈ ഭേദഗതികൂടി ഉൾപ്പെടുത്തിയാണ് മന്ത്രി കെ.രാജൻ ബിൽ സഭയുടെ അംഗീകാരത്തിനായി സമർപ്പിച്ചത്. ബിൽ ഗവർണർ ഒപ്പിട്ടാൽ പ്രാബല്യത്തിലാകും.

രാജ്യത്ത് ആദ്യമായാണ് ജപ്തി നടപടികളിൽ സംസ്ഥാന സർക്കാരിന് ഇടപെടാനുള്ള നിയമം വരുന്നത്. സബ്ജക്ട് കമ്മിറ്റിയുടെ പരിഗണനയ്ക്ക് ശേഷമാണ് ഇന്നലെ ബിൽ വീണ്ടും അവതരിപ്പിച്ചത്. ജപ്തികൾക്കെതിരെ ജനരോഷമുയർന്ന സാഹചര്യത്തിൽ സർക്കാർ ഇടപെട്ട് നടപടികൾ തടഞ്ഞിരുന്നു. എന്നാൽ സർക്കാരിന് ഇതിന് അധികാരമില്ലെന്ന ബാങ്കുകളുടെ വാദം ഹൈക്കോടതി അംഗീകരിച്ച സാഹചര്യത്തിലാണ് സംസ്ഥാനം ഭേദഗതി നിയമം കൊണ്ടുവന്നത്.

നിയമം പ്രാബല്യത്തിലാകുന്നതോടെ ജപ്തി നടപടികൾക്ക് മോറട്ടോറിയം നൽകാൻ സർക്കാരിനാകും. അഞ്ച് വർഷത്തേക്ക് ഭൂമി വില്പന നടത്താതെ പിടിച്ചുവയ്ക്കാം. അതിനുള്ളിൽ വായ്പാ കുടിശിക അടച്ചുതീർത്താൽ ഉടമയ്ക്കോ അവകാശികൾക്കോ ഭൂമി തിരിച്ചു നൽകാനും വായ്പാ തുകയെക്കാൾ കൂടുതലാണ് ഭൂമിയുടെ വിലയെങ്കിൽ അതിനാവശ്യമായ ഭൂമി മാത്രം ജപ്തിക്ക് വിട്ടുകൊടുക്കാൻ കളക്ടർക്ക് അധികാരം നൽകുന്നതുമാണ് നിയമത്തിന്റെ സവിശേഷത.

കുടിശിക തവണകളായി

അടയ്ക്കാൻ നിർദ്ദേശിക്കാം

രണ്ടു ജില്ലകളിലാണ് സ്വത്തെങ്കിൽ നടപടികൾ പൂർത്തിയാക്കുന്നതിന് മുമ്പ് കളക്ടറെ അറിയിക്കാനും നടപടികൾക്ക് അധികാരം നൽകാനും ബില്ലിൽ വ്യവസ്ഥയുണ്ട്. വായ്പാക്കുടിശികയുടെ പലിശ 12%ൽ നിന്ന് 9% ത്തിലേക്ക് താഴ്ത്താനും വായ്പാ കരാറിൽ അതിലും താഴെയാണ് പലിശ നിരക്കെങ്കിൽ അതുമാത്രമേ ഇൗടാക്കാൻ പാടുള്ളുവെന്നും നിർദ്ദേശിക്കുന്നു. കുടിശിക തവണകളായി അടയ്ക്കാൻ നിർദ്ദേശിക്കാനും സർക്കാരിന് അധികാരം കിട്ടും. എന്നാൽ സർഫാസി ആക്ട് പ്രകാരമുള്ള ജപ്തികളിൽ ഇടപെടാൻ നിയമത്തിനാകില്ല.

ആ​ന്റി​വെ​നം: ആ​ശു​പ​ത്രി​ക​ളു​ടെ പേ​ര് ​പ്ര​സി​ദ്ധീ​ക​രി​ക്കും

തി​രു​വ​ന​ന്ത​പു​രം​:​ ​പാ​മ്പ് ​ക​ടി​യേ​റ്റ​വ​രു​ടെ​ ​ചി​കി​ത്സ​യ്ക്കാ​യു​ള്ള​ ​ആ​ന്റി​ ​സ്‌​നേ​ക്ക് ​വെ​നം​ ​ന​ൽ​കു​ന്ന​ ​ആ​ശു​പ​ത്രി​ക​ളു​ടെ​ ​പേ​രു​ക​ൾ​ ​പ്ര​സി​ദ്ധീ​ക​രി​ക്കാ​ൻ​ ​മ​ന്ത്രി​ ​വീ​ണാ​ ​ജോ​ർ​ജ് ​ആ​രോ​ഗ്യ​ ​വ​കു​പ്പ് ​ഡ​യ​റ​ക്ട​ർ​ക്ക് ​നി​ർ​ദ്ദേ​ശം​ ​ന​ൽ​കി.​ ​ജി​ല്ലാ​ത​ല​ത്തി​ലും​ ​സം​സ്ഥാ​ന​ ​ത​ല​ത്തി​ലും​ ​ആ​ശു​പ​ത്രി​ക​ളു​ടെ​ ​പേ​രു​ക​ൾ​ ​പ്ര​സി​ദ്ധീ​ക​രി​ക്ക​ണം.​ ​മ​ന്ത്രി​യു​ടെ​ ​നേ​തൃ​ത്വ​ത്തി​ൽ​ ​ചേ​ർ​ന്ന​ ​ഉ​ന്ന​ത​ത​ല​ ​യോ​ഗ​ത്തി​ലാ​ണ് ​തീ​രു​മാ​നം.​ ​മു​ഖ്യ​മ​ന്ത്രി​യു​ടെ​ ​നി​ർ​ദ്ദേ​ശ​ത്തെ​ ​തു​ട​ർ​ന്നാ​ണ് ​ന​ട​പ​ടി.

പാ​മ്പ് ​ക​ടി​യേ​റ്റാ​ൽ​ ​അ​ധി​ക​ ​ദൂ​രം​ ​യാ​ത്ര​ ​ചെ​യ്യാ​തെ​ ​ആ​ന്റി​വെ​നം​ ​ല​ഭ്യ​മാ​ക​ണം.​ ​താ​ലൂ​ക്ക് ​ആ​ശു​പ​ത്രി​ക​ൾ​ ​മു​ത​ൽ​ ​മെ​ഡി​ക്ക​ൽ​ ​കോ​ളേ​ജു​ക​ൾ​ ​വ​രെ​യു​ള്ള​വ​യി​ലാ​ണ് ​ആ​ന്റി​വെ​നം​ ​ല​ഭ്യ​മാ​ക്കി​യി​ട്ടു​ള്ള​ത്.​ ​പ​ര​മാ​വ​ധി​ ​ആ​ശു​പ​ത്രി​ക​ളി​ൽ​ ​ആ​ന്റി​വെ​നം​ ​ചി​കി​ത്സ​ ​ല​ഭ്യ​മാ​ക്കാ​നു​ള്ള​ ​ശ്ര​മ​ത്തി​ലാ​ണ് ​ആ​രോ​ഗ്യ​ ​വ​കു​പ്പ്.​ ​മ​തി​യാ​യ​ ​ആ​ന്റി​വെ​നം​ ​ല​ഭ്യ​മാ​ക്കാ​ൻ​ ​കെ.​എം.​എ​സ്.​സി.​എ​ല്ലി​നും​ ​മ​ന്ത്രി​ ​നി​ർ​ദ്ദേ​ശം​ ​ന​ൽ​കി.

പ​ള്ളി​ ​ഏ​റ്റെ​ടു​ത്ത് ​കൈ​മാ​റാൻ സ​ർ​ക്കാ​രി​ന് ​ഒ​ര​വ​സ​രം​ ​കൂ​ടി

കൊ​ച്ചി​:​ ​യാ​ക്കോ​ബാ​യ​ ​പ​ക്ഷം​ ​കൈ​വ​ശം​ ​വ​ച്ചി​രി​ക്കു​ന്ന​ ​പ​ള്ളി​ക​ൾ​ ​ഏ​റ്റെ​ടു​ത്ത് ​ഓ​ർ​ത്ത​ഡോ​ക്‌​സ് ​വി​ഭാ​ഗ​ത്തി​ന് ​കൈ​മാ​റ​ണ​മെ​ന്ന​ ​സു​പ്രീം​കോ​ട​തി​ ​ഉ​ത്ത​ര​വ് ​ന​ട​പ്പാ​ക്കാ​ൻ​ ​സ​ർ​ക്കാ​രി​ന് ​ഹൈ​ക്കോ​ട​തി​ ​ഒ​ര​വ​സ​രം​കൂ​ടി​ ​ന​ൽ​കി.​ ​പാ​ലി​ക്കാ​ത്ത​പ​ക്ഷം​ ​സ​ർ​ക്കാ​ർ​ ​കോ​ട​തി​യ​ല​ക്ഷ്യം​ ​നേ​രി​ടേ​ണ്ടി​വ​രു​മെ​ന്നും​ ​ജ​സ്റ്റി​സ് ​വി.​ജി.​ ​അ​രു​ൺ​ ​മു​ന്ന​റി​യി​പ്പു​ ​ന​ൽ​കി. പ​ള്ളി​ക​ൾ​ ​ഏ​റ്റെ​ടു​ക്കാ​ൻ​ ​പൊ​ലീ​സ് ​കൃ​ത്യ​മാ​യ​ ​ആ​ക്‌​ഷ​ൻ​ ​പ്ലാ​ൻ​ ​ത​യ്യാ​റാ​ക്ക​ണം.​ ​അ​ല്ലെ​ങ്കി​ൽ​ ​ന​ട​പ​ടി​ക​ളി​ൽ​ ​പു​രോ​ഗ​തി​യു​ണ്ടാ​കി​ല്ല.​ ​പൊ​ലീ​സി​ന് ​വ്യ​ക്ത​മാ​യ​ ​പ​ദ്ധ​തി​യി​ല്ലാ​ത്ത​തി​നാ​ലാ​ണ് ​പു​ളി​ന്താ​നം​ ​സെ​ന്റ് ​ജോ​ൺ​സ് ​പ​ള്ളി​ ​ഏ​റ്റെ​ടു​ക്കാ​നു​ള്ള​ ​ദൗ​ത്യം​ ​പ​രാ​ജ​യ​പ്പെ​ട്ട​ത്.​ ​പോ​ത്താ​നി​ക്കാ​ട് ​പൊ​ലീ​സ് ​ഇ​ൻ​സ്പെ​ക്ട​റു​ടെ​ ​സ​ത്യ​വാ​ങ്മൂ​ലം​ ​മു​ൻ​നി​റു​ത്തി​യാ​ണ് ​കോ​ട​തി​ ​ഇ​ക്കാ​ര്യം​ ​വ്യ​ക്ത​മാ​ക്കി​യ​ത്. പൊ​ലീ​സ് ​ക​ർ​മ്മ​പ​ദ്ധ​തി​ ​ത​യ്യാ​റാ​ക്കു​മെ​ന്ന് ​സ​‌​ർ​ക്കാ​ർ​ ​അ​റി​യി​ച്ചു.​ ​കോ​ട​തി​യ​ല​ക്ഷ്യ​ ​ഹ​ർ​‌​ജി​ക​ൾ​ 25​ന് ​പ​രി​ഗ​ണി​ക്കാ​ൻ​ ​മാ​റ്റി​യ​ ​സിം​ഗി​ൾ​ബെ​ഞ്ച്,​ ​പൊ​ലീ​സി​ന്റെ​ ​ന​ട​പ​ടി​ ​റി​പ്പോ​ർ​ട്ട് ​അ​ന്ന് ​സ​മ​ർ​പ്പി​ക്ക​ണ​മെ​ന്നും​ ​ഉ​ത്ത​ര​വി​ട്ടു. പു​ളി​ന്താ​നം,​ ​മ​ഴു​വ​ന്നൂ​ർ,​ ​ഓ​ട​ക്കാ​ലി,​ ​പൂ​തൃ​ക്ക,​ ​ചെ​റു​കു​ന്നം,​ ​മം​ഗ​ലം​ഡാം,​ ​എ​രി​ക്കി​ൻ​ചി​റ​ ​പ​ള്ളി​ക​ൾ​ ​ഏ​റ്റെ​ടു​ക്കു​ന്ന​ ​വി​ഷ​യ​മാ​ണ് ​ഹൈ​ക്കോ​ട​തി​ ​പ​രി​ഗ​ണി​ക്കു​ന്ന​ത്.