അമീബിക് മസ്തിഷ്ക ജ്വരം: കുട്ടിയുടെ ആരോഗ്യനിലയിൽ പുരോഗതി

Wednesday 10 July 2024 2:27 AM IST

കോഴിക്കോട്: അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ച് ചികിത്സയിൽ കഴിയുന്ന കുട്ടിയുടെ ആരോഗ്യനിലയിൽ പുരോഗതി. മരുന്നുകളോട് പ്രതികരിക്കുന്നുണ്ടെന്നും ആശങ്കപ്പെടേണ്ട ഘട്ടം കഴിഞ്ഞെന്നും ബേബി മെമ്മോറിയൽ ആശുപത്രിയിലെ പീഡിയാട്രിക് കൺസൾട്ടന്റ് ഡോ. അബ്ദുൾ റൗഫ് വ്യക്തമാക്കി. പുരോഗതി തുടരുകയാണെങ്കിൽ ഒരാഴ്ചയ്ക്കകം ഭേദമാകുമെന്ന് അധികൃതർ അറിയിച്ചു. തിക്കോടി പള്ളിക്കര സ്വദേശി പതിന്നാലുകാരനാണ് കഴിഞ്ഞ ദിവസം രോഗം സ്ഥിരീകരിച്ചത്. ജർമ്മനിയിൽ നിന്ന് എത്തിച്ച മിൾട്ടി ഫോസിൻ മരുന്നടക്കം നൽകി വരികയാണ്. അഞ്ച് ദിവസം മുമ്പാണ് കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഫറോക്ക് സ്വദേശി മൃദുൽ (12), കണ്ണൂർ സ്വദേശി വി. ദക്ഷിണ (13), മലപ്പുറം മുന്നിയൂർ സ്വദേശി ഫദ്‌വ (5) എന്നിവരാണ് അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രികളിൽ ഒന്നര മാസത്തിനിടെ മരിച്ചത്.

Advertisement
Advertisement