ക്ലീൻ കൊച്ചി വാക്കത്തൺ

Tuesday 09 July 2024 8:10 PM IST

കൊച്ചി : കൊച്ചി കോർപ്പറേഷന്റെയും സെന്റ് തെരേസാസ് കോളേജ് എൻ.എസ്.എസ് യൂണിറ്റിന്റെയും നേതൃത്വത്തിൽ കേന്ദ്രസർക്കാരിന്റെ സ്വച്ഛതാ പഖ്വാഡയുടെ ഭാഗമായി ക്ലീൻ കൊച്ചി വാക്കത്തൺ സംഘടിപ്പിച്ചു. കോളേജിൽ നിന്ന് ആരംഭിച്ച വാക്കത്തൺ പ്രൊവിൻഷ്യൽ സൂപീരിയർ ആൻഡ് മാനേജർ ഡോ. സിസ്റ്റർ വിനീത, ഡിവിഷൻ കൗൺസിലർ മനു ജേക്കബ്, അർജുനാ അവാർഡ് ജേതാവ് ടോം ജോസഫ് എന്നിവർ ചേർന്ന് ഫ്ലാഗ് ഓഫ് ചെയ്തു. കോളേജ് എക്സ്റ്റൻഷൻ കോഡിനേറ്റർ ജോഷി വർഗീസ് സംസാരിച്ചു. സേക്രഡ് ഹാർട്ട്, ലാ കോളജ്, മഹാരാജാസ്, സെന്റ്. ആൽബർട്ട്സ് എന്നീ കോളേജുകളിലെ വളണ്ടിയേഴ്സും വാക്കത്തണിൽ പങ്കെടുത്തു.

Advertisement
Advertisement