ഉമ്മൻ ചാണ്ടി അനുസ്‌മരണം 20ന്

Tuesday 09 July 2024 8:15 PM IST

കൊച്ചി: ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി അനുസ്മരണസമ്മേളനം 20ന് വൈകിട്ട് മൂന്നിന് എറണാകുളം ടൗൺ ഹാളിൽ സംഘടിപ്പിക്കും. പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ ഉദ്ഘാടനം ചെയ്യും. ജില്ലാ നിർവാഹക സമിതിയോഗം ബെന്നി ബെഹനാൻ എം.പി ഉദ്ഘാടനം ചെയ്തു. ഡി.സി.സി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് അദ്ധ്യക്ഷത വഹിച്ചു. കെ.പി.സി.സി വൈസ് പ്രസിഡന്റ് വി.പി സജീന്ദ്രൻ, ജനറൽ സെക്രട്ടറിമാരായ അബ്ദുൽ മുത്തലിബ്, ദീപ്തി മേരി വർഗീസ്, ജെബി മേത്തർ എം.പി., നേതാക്കളായ എൻ. വേണുഗോപാൽ, ജോസഫ് വാഴക്കൻ, അജയ് തറയിൽ, തമ്പി സുബ്രഹ്മണ്യം തുടങ്ങിയവർ സംസാരിച്ചു.

Advertisement
Advertisement