മൂന്ന് കോടി രൂപയുടെ സമ്മാനവുമായി ഓണം സ്വർണോത്സവം

Wednesday 10 July 2024 12:07 AM IST

ആലപ്പുഴ: ഓൾ കേരള ഗോൾഡ് ആൻ‌ഡ് സിൽവർ മർച്ചന്റ്സ് അസോസിയേഷൻ സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ ഓണത്തിന് സ്വർണ വ്യാപാര മേഖല കേന്ദ്രീകരിച്ച് മൂന്ന് കോടി രൂപയുടെ സമ്മാനവുമായി ആഗസ്റ്റ് ഒന്ന് മുതൽ ഒക്ടോബർ 30 വരെ സ്വർണോത്സവം -24 നടത്തുമെന്ന് സംഘാടക സമിതി സംസ്ഥാന ചെയർമാൻ ഏർബാദ് അസീസ് (മലപ്പുറം), ജനറൽ കൺവീനർ നസീർ പുന്നയ്ക്കൽ (ആലപ്പുഴ) എന്നിവർ അറിയിച്ചു.

സ്വർണ വ്യാപാരശാലകളിൽ നിന്ന് സ്വർണ്ണം വാങ്ങുന്നവർക്ക് കൂപ്പൺ നൽകി നറുക്കെടുപ്പ് നടത്തും. മെഗാ സമ്മാനം 101 പവനും ഒന്നാം സമ്മാനം 25 പവനും രണ്ടാം സമ്മാനം 15 പവനും ,മൂന്നാം സമ്മാനം 10 പവനുമാണ്. കൂടാതെ ജില്ലകൾ കേന്ദ്രീകരിച്ചും യൂണിറ്റ് കേന്ദ്രീകരിച്ചും സമ്മാനങ്ങൾ നൽകും. ഓണം സ്വർണോത്സവത്തിന്റെ ലോഗോ അങ്കമാലിയിൽ മലബാർ ഗ്രൂപ്പ് ചെയർമാൻ എം.പി.അഹമ്മദിന് നൽകി ഓൾ കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്‌സ് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റും ഭീമ ഗ്രൂപ്പ് ചെയർമാനുമായ ഡോ.ബി.ഗോവിന്ദൻ, ജനറൽ സെക്രട്ടറി സുരേന്ദ്രൻ കൊടുവള്ളി, ട്രഷറർ എസ്.അബ്ദുൽ നാസർ എന്നിവർ ചേർന്ന് പ്രകാശനം ചെയ്തു. സംഘാടക സമിതി ചെയർമാൻ ഏർബാദ് അസീസ്. ജനറൽ കൺവീനർ നസീർ പുന്നയ്ക്കൽ, സംസ്ഥാന വർക്കിംഗ് പ്രസിഡന്റുമാരായ റോയി പാലത്ര, അയ്മു ഹാജി, സെക്രട്ടറിമാരായ അരുൺ നായിക്ക്, ഫൈസൽ, കണ്ണൻ ശരവണ, ബി.പ്രേമാനന്ദ്, ജോസ് ആലുക്ക എന്നിവർ പങ്കെടുത്തു

Advertisement
Advertisement