നിരോധിക്കണം
Wednesday 10 July 2024 12:44 AM IST
വണ്ടൂർ: ടൗണിന്റെ പരിസരങ്ങളിൽ ഗുഡ്സ് വാഹനങ്ങളിലും മറ്റുമായി അനുദിനം വർദ്ധിച്ചു വരുന്ന തെരുവോര കച്ചവടങ്ങൾ നിരോധിക്കണമെന്ന ആവശ്യവുമായി വ്യാപാരി വ്യവസായി ഏകോപന സമിതി വണ്ടൂർ യൂണിറ്റ് പ്രസിഡന്റ് എൻ. അബ്ദുൽ ഗഫൂറിന്റെ നേതൃത്വത്തിൽ പഞ്ചായത്ത് സെക്രട്ടറിക്ക് പരാതി നൽകി. നിയമ ലംഘനത്തിന് എതിരെ ഇനിയും തുടർ നടപടികൾ എടുത്തില്ലെങ്കിൽ പ്രത്യക്ഷ സമരപരിപാടി കളുമായി മുന്നോട്ടു പോകുമെന്ന് എൻ. അബ്ദുൽ ഗഫൂർ പറഞ്ഞു. ജനറൽ സെക്രട്ടറി ടി. യൂസഫ്, ട്രഷറർ സി.കെ. മുജീബ് തുടങ്ങിയവരും കൂടെയുണ്ടായിരുന്നു