രജിസ്ട്രേഷൻ ക്യാമ്പ് നാളെ

Wednesday 10 July 2024 12:55 AM IST

തിരുവല്ല : ആലപ്പുഴ ജില്ലാ എംപ്ലോയ്മെന്റ് എക്സ്‌ചേഞ്ചിന്റെ ഭാഗമായ എംപ്ലോയബിലിറ്റി സെന്ററിന്റെ രജിസ്ട്രേഷൻ ക്യാമ്പ് നാളെ രാവിലെ 10ന് തിരുവല്ല എംപ്ലോയ്മെന്റ്റ് എക്സ്ചേഞ്ചിൽ നടക്കും. മിനിമം യോഗ്യത പ്ലസ് ടു ഉള്ള 35 വയസിൽ താഴെയുള്ള ഐ.ടി.ഐ, ഡിപ്ലോമ, ബിരുദ-ബിരുദാനന്തര ബിരുദം, പാരാമെഡിക്കൽ മറ്റ് പ്രൊഫഷണൽ യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾക്കാണ് അവസരം. ഒറ്റത്തവണയായി രജിസ്റ്റർ ചെയ്യുന്ന ഉദ്യോഗാർത്ഥികൾക്ക് സ്വകാര്യ സ്ഥാപനങ്ങളിലേക്ക് ആഴ്ചതോറും അഭിമുഖങ്ങൾ/ജോബ്‌ഫെയർ എന്നിവയിൽ പങ്കെടുക്കാം. ബയോഡേറ്റ, 250രൂപ, ആധാർകാർഡിൻറെ പകർപ്പ്. സർട്ടിഫിക്കേറ്റുകളുടെ പകർപ്പ് എന്നിവയുമായി നാളെ രാവിലെ 10ന് തിരുവല്ല എംപ്ലോയ്മെന്റ് എക്സ്‌ചേഞ്ചില് എത്തണം. ഫോൺ: 0477-2230624, 8304057735, 0469 2600843.

Advertisement
Advertisement