സ്‌പോർട്‌സ്‌ യോഗ കോഴ്‌സ്

Wednesday 10 July 2024 12:16 AM IST

പത്തനംതിട്ട : സ്‌കോൾ കേരള മുഖേന നാഷണൽ ആയുഷ് മിഷന്റെയും സംസ്ഥാന ആയുഷ് വകുപ്പിന്റെയും അംഗീകാരത്തോടെ ആരംഭിക്കുന്ന ഡിപ്ലോമ ഇൻ യോഗിക് സയൻസ് ആൻഡ് സ്‌പോർട്‌സ്‌ യോഗ കോഴ്‌സ് രണ്ടാം ബാച്ചിലേക്കുള്ള പ്രവേശന തീയതി നീട്ടി. പിഴയില്ലാതെ 12 വരെയും 100 രൂപ പിഴയോടുകൂടി 22 വരെയും ഫീസടച്ച് രജിസ്റ്റർ ചെയ്യാം. ഓൺലൈൻ രജിസ്‌ട്രേഷൻ മാർഗനിർദേശങ്ങൾക്ക് www.scolekerala.org എന്ന വെബ്‌സൈറ്റ് സന്ദർശിക്കുക. ഓൺലൈനായി ഇതിനകം രജിസ്റ്റർ ചെയ്ത വിദ്യാർത്ഥികൾ അപേക്ഷയുടെ പ്രിന്റ് ഔട്ടും അനുബന്ധരേഖകളും രണ്ട് ദിവസത്തിനകം സംസ്ഥാന, ജില്ലാ ഓഫീസുകളിൽ നേരിട്ടോ തപാൽ മാർഗമോ എത്തിക്കണം. ഫോൺ : 0471 2342950, 2342271, 2342369.

Advertisement
Advertisement