വിദ്യാർത്ഥിനിയുടെ ബാഗിൽ മലമ്പാമ്പ്

Wednesday 10 July 2024 4:16 AM IST

ചേലക്കര: സ്‌കൂളിലെത്തിയ വിദ്യാർത്ഥിനിയുടെ ബാഗിൽ മലമ്പാമ്പ്. ചേലക്കര എൽ.എഫ് ഗേൾസ് ഹയർ സെക്കൻഡറി സ്‌കൂളിലെ പ്ലസ് വൺ വിദ്യാർത്ഥിനിയുടെ ബാഗിലാണ് പാമ്പിനെ കണ്ടത്. രാവിലെ ക്ളാസിൽ വച്ച് ബാഗ് തുറന്ന് പുസ്തകമെടുക്കുമ്പോൾ കൈയിൽ തണുപ്പ് അനുഭവപ്പെട്ട് നോക്കിയപ്പോഴാണ് പാമ്പിനെ കണ്ടത്.
സഹപാഠികൾ ബാഗിന്റെ സിബ്ബടച്ച് ക്ലാസിന് പുറത്തെത്തിച്ചു. സ്‌കൂൾ പരിസരത്ത് ജോലിക്കെത്തിയവരുടെ സഹായത്തോടെ പാമ്പിനെ കൊന്നു. കുട്ടിയുടെ വീട് പാടത്തോടു ചേർന്നാണ്. വീട്ടിൽ വച്ച് പാമ്പ് ബാഗിൽ കയറിപ്പറ്റിയതാകാമെന്ന് കരുതുന്നു. തിങ്കളാഴ്ചയുണ്ടായ സംഭവം സ്‌കൂൾ അധികൃതർ ഇന്നലെയാണ് പുറത്തുവിട്ടത്.

Advertisement
Advertisement