നീറ്റ് യു.ജി ക്രമക്കേട്: രണ്ട് അറസ്റ്റ് കൂടി

Wednesday 10 July 2024 3:26 AM IST

ന്യൂഡൽഹി: നീറ്റ് യുജി ചോദ്യപേപ്പർ ചോർച്ച അന്വേഷിക്കുന്ന സി.ബി.ഐ രണ്ടുപേരെക്കൂടി ബിഹാറിൽ നിന്ന് അറസ്റ്റുചെയ്തു. വിദ്യാർത്ഥിയായ സണ്ണി കുമാറിനെ നളന്ദയിൽ നിന്നും മറ്റൊരു വിദ്യാർത്ഥിയുടെ പിതാവ് രഞ്ജിത്കുമാറിനെ ഗയയിൽ നിന്നുമാണ് അറസ്റ്റ് ചെയ്തത്.

കേസിൽ ബിഹാറിലും ജാർഖണ്ഡിലുമായി ഇതുവരെ എട്ട് പേരെയും ലാത്തൂരിലും ഗോധ്രയിലും ഒരോരുത്തരെയും ഡെറാഡൂണിൽ ഗൂഢാലോചന നടത്തിയതിന് മറ്റൊരാളെയും സി.ബി.ഐ അറസ്റ്റു ചെയ്‌തിട്ടുണ്ട്.