കാര്യവട്ടം വിവാദം രണ്ട് എം.എൽ.എമാരുടെ സൃഷ്ടി: വി.ജോയി

Wednesday 10 July 2024 1:28 AM IST

□നിയമസഭയിൽ ബഹളം

തിരുവനന്തപുരം:കാര്യവട്ടത്തെ കേരള യൂണിവേഴ്സിറ്റി ഹോസ്റ്റലിൽ എസ്.എഫ്.ഐ അക്രമവുമായി ബന്ധപ്പെട്ട വിവാദം രണ്ട് കോൺഗ്രസ് എം.എൽ.എ.മാർ നടത്തിയ ഗൂഢാലോചനയാണെന്ന വി.ജോയിയുടെ പ്രസ്താവനെയെച്ചൊല്ലി നിയമസഭയിൽ ബഹളം.

ധനാഭ്യർത്ഥന ചർച്ചയ്ക്കിടെയാണ് സി.പി.എം.ജില്ലാ സെക്രട്ടറി കൂടിയായ വി.ജോയി ആരോപണം ഉന്നയിച്ചത്. ചാണ്ടി ഉമ്മൻ തിരുവനന്തപുരം കേന്ദ്രീകരിച്ച് ഗുണ്ടാ പ്രവർത്തനം നടത്തുകയാണെന്നും, എ.കെ.ജി സെന്റർ ആക്രമണ കേസിലെ പ്രതിക്ക് വേണ്ടി ജനറൽ ആശുപത്രിയിലെത്തി ഡോക്ടർമാരെ ഭീഷണിപ്പെടുത്തിയെന്നും ജോയി ആരോപിച്ചു.കാര്യവട്ടത്ത് എം.വിൻസന്റ് എം.എൽ.എ എത്തിയതോടെയാണ് സംഘർഷമുണ്ടായത്. മദ്യപിച്ചെത്തിയ കെ.എസ്.യു.ക്കാർ കോളേജിന് മുന്നിൽ തോരണം കെട്ടുകയായിരുന്ന എസ്.എഫ്.ഐ.ക്കാരെ ആക്രമിക്കുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.ഇതിനെതിരായ പ്രതിപക്ഷ ബഹളം സഭയിൽ ഒച്ചപ്പാടുണ്ടാക്കി എം.എൽ.എമാർക്കെതിരായ തെറ്റായ പ്രസ്താവന രേഖകളിൽ നിന്ന് നീക്കണമെന്ന് എം.വിൻസന്റ് ആവശ്യപ്പെട്ടു.

Advertisement
Advertisement