 മയക്കുമരുന്ന് കേസുകൾ കൂടുന്നു:..... ജീവനക്കാരില്ലാതെ എക്സൈസ്  നികത്തേണ്ടത് 244 ഒഴിവുകൾ

Wednesday 10 July 2024 1:31 AM IST

തിരുവനന്തപുരം: മയക്കുമരുന്ന് കേസ് വർദ്ധിക്കുമ്പോൾ എക്സൈസ് വകുപ്പിൽ വിവിധ തസ്തികകളിലായുള്ളത് 244 ഒഴിവ്. ഇതിൽ കൂടുതൽ സിവിൽ എക്സൈസ് ഓഫീസർ തസ്തികയിലാണ്, 132 ഒഴിവ്. റാങ്ക് ലിസ്റ്റുകൾ പലതും നിലവിലുള്ളപ്പോഴാണ് നിയമനം നീളുന്നത്.

അതിനിടെ ഈ വർഷം വിവിധ കേസുകളായി 11,358 പ്രതികളെയാണ് എക്സൈസ് അറസ്റ്റ് ചെയ്തതത്. 2024 ജനുവരി മുതൽ ജൂൺ വരെ 33849 കോട്പ കേസുകളും 9222 അബ്കാരി കേസുകളും രജിസ്റ്റർ ചെയ്‌തു. 3623 എൻ.ഡി.പി.എസ് കേസുകളും രജിസ്റ്റർ ചെയ്‌തിട്ടുണ്ട്‌.
വിജിലൻസ് ഓഫീസറുടെ ആകെയുള്ള ഒരു തസ്തികയിൽ പോലും ആളില്ല.
പ്രൊമോഷൻ ഒഴിവുകൾ നികത്തിയാൽ എൻട്രി കേഡർ തസ്‌തികയിലെ ഒഴിവുകൾ ഇനിയും വർദ്ധിക്കുമെന്ന് ഉദ്യോഗാർത്ഥികൾ പറയുന്നു. സർക്കാരിന്റെ സാമ്പത്തിക പ്രതിസന്ധി കാരണമാണ് നിയമനം വൈകിപ്പിക്കുന്നതെന്നാണ് ഉദ്യോഗാർത്ഥികളുടെ പരാതി.


തസ്‌തിക..................................................ഒഴിവുകളുടെ എണ്ണം
ഡെപ്യൂട്ടി എക്സൈസ് കമ്മിഷണർ....................09
അസി. എക്സൈസ് കമ്മിഷണർ........................05
എക്സൈസ് സർക്കിൾ ഇൻസ്‌പെക്ടർ..............13
എക്സൈസ് ഇൻസ്‌പെക്ടർ.................................35
സിവിൽ എക്സൈസ് ഓഫീസർ.........................132
വനിതാ സിവിൽ എക്സൈസ് ഓഫീസർ..........19

'ഉദ്യോഗസ്ഥരുടെ സേവനം പരമാവധി പ്രയോജനപ്പെടുത്തി ശക്തമായ എൻഫോഴ്‌സ്‌മെന്റ് നടപടികളാണ് നടത്തുന്നത്".
(മന്ത്രി എം.ബി. രാജേഷ് നിയമസഭയിൽ പറഞ്ഞത്)

Advertisement
Advertisement