പൂർവ വിദ്യാർത്ഥി സംഗമം 13ന്

Wednesday 10 July 2024 12:12 AM IST
പൂർവ വിദ്യാർത്ഥി സംഗമം

മൊകേരി: മോകേരി ഗവ.കോളേജിൽ പൂർവ വിദ്യാർത്ഥി സംഗമം"തിരികെ 24 "13 ന് 10ന് കെ.പി.കുഞ്ഞമ്മദ് കുട്ടി എം.എൽ.എ ഉദ്ഘാടനം ചെയ്യും. കവി പ്രൊഫ: വീരാൻ കുട്ടി മുഖ്യാതിഥിയാകും. സംഗമത്തിനോടനുബന്ധിച്ച് വായ്പ്പാട്ട് നാട്യസംഘം കോഴിക്കോടിന്റെ ആഭിമുഖ്യത്തിൽ സുരേഷ് ചെന്താര നേതൃത്വം നൽകുന്ന നാടൻ പാട്ടും കലാരൂപങ്ങളും അരങ്ങേറും. സംഘാടക സമിതി യോഗത്തിൽ പ്രിൻസിപ്പൽ പ്രൊഫ: കെ.കെ.അഷ്റഫ് അദ്ധ്യക്ഷത വഹിച്ചു. പൂർവ വിദ്യാർത്ഥി സംഘടന പ്രസിഡന്റ് അഡ്വ. മനോജ് അരൂർ , സെക്രട്ടറി പി.പി.ദിനേശൻ, ഡോ.കെ.അരുൺ ലാൽ, രജീഷ് കൈവേലി, കെ.രാജേഷ്, സജിഷ, പി.റിനീഷ്, വിനോദ് കുമാർ, പി.എൻ.പ്രഭാകരൻ, വി.എം.സഫീർ, കെ. നിധീഷ്, പി.പി.ഷൈജു തുടങ്ങിയവർ പ്രസംഗിച്ചു. കൂടുതൽ വിവരങ്ങൾക്ക്: 9656844166, 9539670263.

Advertisement
Advertisement