പ്രതി​ഷേധി​ച്ച് പെൻഷണേഴ്സ് അസോസിയേഷൻ

Wednesday 10 July 2024 12:54 AM IST

കൊല്ലം: വർഷങ്ങളായി കൃത്യമായി ലഭിച്ച് വന്ന മണി ഓർഡർ സർവീസ് പെൻഷൻ 9 ദിവസം കഴിഞ്ഞിട്ടും നൽകാത്ത പോസ്റ്റൽ വകുപ്പിന്റെ നടപടി​യി​ൽ പ്രതിഷേധിച്ച് കേരള സ്റ്റേറ്റ് സർവീസ് പെൻഷണേഴ്സ് അസോ. നേതൃത്വത്തി​ൽ കൊല്ലം ഹെഡ് പോസ്റ്റ് ഓഫീസിലേക്ക് ഇന്ന് മാർച്ചും ധർണയും നടത്തുമെന്ന് ജില്ലാ സെക്രട്ടറി വാര്യത്ത് മോഹൻകുമാർ അറിയിച്ചു. പെൻഷൻ നേരിട്ട് വാങ്ങാൻ ബുദ്ധി​മുട്ടുള്ളവരും കിടപ്പ് രോഗികളുമായ രണ്ടായിരത്തിൽപ്പരം പേരാണ് കൊല്ലം ജില്ലയിലുള്ളത്. ഇവരിലേറെ പേർക്കും മരുന്നിനും ആഹാരത്തിനുമുള്ള ഏക വരുമാനം ഈ പെൻഷൻ തുകയാണ്. പോസ്റ്റൽ അധികൃതരുടെ അനാസ്ഥയാണ് പ്രശ്നത്തി​ന് കാരണമെന്ന് ഭാരവാഹി​കൾ ആരോപി​ച്ചു. ധർണ സംസ്ഥാന വൈസ് പ്രസിഡന്റ് പി. ഗോപാലകൃഷ്ണൻ നായർ ഉദ്ഘാടനം ചെയ്യും.

Advertisement
Advertisement