അനധികൃത ഇറച്ചിവ്യാപാരം അവസാനി​പ്പി​ക്കണം

Wednesday 10 July 2024 12:59 AM IST

പരവൂർ: പരവൂർ നഗരസഭയിലെ അനധികൃത മാട്ടിറച്ചി വ്യാപാരം തടയണമെന്ന് സ്ഥിരം സമിതി അദ്ധ്യക്ഷനും എൽ.ഡി​.എഫ് പാർലമെന്ററി പാർട്ടി ലീഡറുമായ എസ്. ശ്രീലാൽ പറഞ്ഞു. നഗരസഭയുടെ നികുതി വരുമാനത്തെപ്പോലും ബാധിക്കുന്ന രീതിയിൽ അനധികൃത കശാപ്പും വ്യാപാരവും വർദ്ധി​ച്ചു. നഗരസഭ മാർക്കറ്റിലെ ഇറച്ചിസ്റ്റാൾ ഇതുവരെ ലേലം ചെയ്തി​ട്ടി​ല്ല. മേയിൽ നടന്ന കൗൺസിൽ യോഗത്തിൽ എൽ.ഡി.എഫ് വിഷയം ഉന്നയിച്ചിരുന്നു. എന്നാൽ നടപടി​ ഉണ്ടായില്ല. 15 വർഷം മുൻപുവരെ മത്സരലേലം വഴി 24 ലക്ഷം രൂപയോളം നഗരസഭയ്ക്ക് ലഭിച്ചിട്ടുണ്ട്. എന്നാൽ അനധികൃത കശാപ്പും വില്പനയും വ്യാപകമായതോടെ ചന്തയിലെ വ്യാപാരം കുത്തനെ ഇടിഞ്ഞു. കി​ഫ്ബി​ ഫണ്ട് ഉപയോഗി​ച്ച് നി​ർമ്മി​ക്കാനുദ്ദേശി​ക്കുന്ന ആധുനി​ക ചന്തയുടെ പ്രസക്തി നഷ്ടപ്പെടുന്ന രീതിയിലാണ് ഇറച്ചിവ്യാപാരവും മീൻവില്പനയും അനധികൃതമായി നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

Advertisement
Advertisement