ഗുരുധർമ്മ പ്രചാരണസഭ തമിഴ്നാട് സംസ്ഥാന സമ്മേളനം
Wednesday 10 July 2024 1:26 AM IST
ശിവഗിരി: ഗുരുധർമ്മ പ്രചാരണസഭ തമിഴ്നാട് സംസ്ഥാന സമ്മേളനം എ.വി.എ ഗ്രൂപ്പ് ഒഫ് കമ്പനി ചെയർമാൻ എ.വി.അനൂപ് ഉദ്ഘാടനം ചെയ്തു.
ദൈവനിധി കഴകം പ്രസിഡന്റ് സ്വാമി ശുഭാനന്ദ സുന്ദരാനന്ദ അദ്ധ്യക്ഷത വഹിച്ചു. മധുര തിരുപ്രംകുണ്ഡ്രം ശാന്തലിംഗസ്വാമിമഠം സെക്രട്ടറി സ്വാമി വീരേശ്വരാനന്ദ,ജി.ഡി.പി.എസ് തമിഴ്നാട് സംസ്ഥാന പ്രസിഡന്റ് അഡ്വ.ഇളങ്കോ,സെക്രട്ടറി അഡ്വ.മാരിയപ്പൻ കോയിൽപ്പെട്ടി എന്നിവർ സംസാരിച്ചു. മഠത്തിൽ സൗജന്യ തയ്യൽ പരിശീലനം നടത്തിയവർക്ക് എ.വി.അനൂപ് സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്‌തു. അന്നദാനവും ഉണ്ടായിരുന്നു.
ഫോട്ടോ: ഗുരുധർമ്മ പ്രചാരണസഭ തമിഴ്നാട് സംസ്ഥാന സമ്മേളനം എ.വി.എ ഗ്രൂപ്പ് ചെയർമാൻ എ.വി.അനൂപ് ഉദ്ഘാടനം ചെയ്യുന്നു. സ്വാമി വീരേശ്വരാനന്ദ,സ്വാമി ശുഭാനന്ദസുന്ദരാനന്ദ എന്നിവർ സമീപം