ഉപനായകനായി സഞ്ജു ഇറങ്ങി, സിംബാബ്‌വെയെ 23 റൺസിന് തോൽപ്പിച്ച് ഇന്ത്യൻ യുവനിര

Wednesday 10 July 2024 8:09 PM IST

ഹ​രാ​രേ​ :മ​ല​യാ​ളി​ ​താ​രം​ ​സ​ഞ്ജു​ ​സാം​സ​ൺ​ ​വൈ​സ് ​ക്യാ​പ്ട​നാ​യി​ ​ക​ളി​ക്കാ​നി​റ​ങ്ങി​യ​ ​സിം​ബാ​ബ്‌​വെ​യ്ക്ക് ​എ​തി​രാ​യ​ ​മൂ​ന്നാം​ ​ട്വ​ന്റി​-20​യി​ൽ ഇന്ത്യക്ക് 23 റൺസ് വിജയം. ​ആ​ദ്യം​ ​ബാ​റ്റ് ​ചെ​യ്ത​ ​ഇ​ന്ത്യ​ ​നി​ശ്ചി​ത​ 20​ ​ഓ​വ​റി​ൽ നാല് വിക്കറ്റ് നഷ്ടത്തിൽ 182​ ​എ​ന്ന​ ​സ്കോ​ർ​ ​ഉ​യ​ർ​ത്തി​യ​പ്പോ​ൾ​ ​ആ​തി​ഥേ​യ​ർ​ക്ക് 159​/6​ലേ​ ​എ​ത്താ​നാ​യു​ള്ളൂ.​ ​ഇ​തോ​ടെ അ​ഞ്ചു​ ​മ​ത്സ​ര​പ​ര​മ്പ​ര​യി​ൽ​ ​ഇ​ന്ത്യ​ 2​-1​ന് ​മു​ന്നി​ലെ​ത്തി.​ ​നാ​ലാം​ ​മ​ത്സ​രം​ ​ശ​നി​യാ​ഴ്ച​ ​ന​ട​ക്കും.

അ​ർ​ദ്ധ​സെ​ഞ്ച്വ​റി​ ​നേ​ടി​യ​ ​നാ​യ​ക​ൻ​ ​ശു​ഭ്മാ​ൻ​ ​ഗി​ൽ​(66​),​ ​ഓ​പ്പ​ണ​ർ​ ​യ​ശ​സ്വി​ ​ജ​യ്സ്വാ​ൾ​(36​),​ ​റു​തു​രാ​ജ് ​ഗെ​യ്‌​ക്ക്‌​വാ​ദ് ​(49​)​ ​എ​ന്നി​വ​രു​ടെ​ ​ബാ​റ്റിം​ഗാ​ണ് ​ഇ​ന്ത്യ​യെ​ ​മി​ക​ച്ച​ ​സ്കോ​റി​ലെ​ത്തി​ച്ച​ത്.​ ​ലോ​ക​ക​പ്പ് ​ക​ഴി​ഞ്ഞെ​ത്താ​ൻ​ ​വൈ​കി​യ​തി​നാ​ൽ​ ​ആ​ദ്യ​ ​ര​ണ്ട് ​മ​ത്സ​ര​ങ്ങ​ളി​ൽ​ ​നി​ന്ന് ​സ​ഞ്ജു​വി​നൊ​പ്പം​ ​വി​ട്ടു​നി​ന്ന​ ​യ​ശ​സ്വി​ ​ഇ​ന്ന​ലെ​ ​ഗി​ല്ലി​നൊ​പ്പം​ ​ഓ​പ്പ​ണിം​ഗി​നി​റ​ങ്ങി​ ​എ​ട്ടോ​വ​റി​ൽ​ 67​ ​റ​ൺ​സാ​ണ് ​കൂ​ട്ടി​ച്ചേ​ർ​ത്ത​ത്.​ ​ക​ഴി​ഞ്ഞ​ ​ക​ളി​യി​ൽ​ ​സെ​ഞ്ച്വ​റി​ ​നേ​ടി​യ​ ​അ​ഭി​ഷേ​ക് ​ശ​ർ​മ്മ​യ്ക്ക് 10​ ​റ​ൺ​സേ​ ​എ​ടു​ക്കാ​നു​ള്ളൂ.​അ​ഞ്ചാ​മ​നാ​യി​ ​ഇ​റ​ങ്ങി​യ​ ​സ​ഞ്ജു​ ​ഏ​ഴു​പ​ന്തി​ൽ​ 12​ ​റ​ൺ​സു​മാ​യി​ ​പു​റ​ത്താ​കാ​തെ​ ​നി​ന്നു.

മ​റു​പ​ടി​ക്കി​റ​ങ്ങി​യ​ ​സിം​ബാ​ബ്‌​വെ​യു​ടെ​ ​മൂ​ന്ന് ​വി​ക്ക​റ്റു​ക​ൾ​ 15​ ​റ​ൺ​സ് ​മാ​ത്രം​ ​വ​ഴ​ങ്ങി​ ​സ്വ​ന്ത​മാ​ക്കി​യ​ ​വാ​ഷിം​ഗ്ട​ൺ​ ​സു​ന്ദ​റാ​ണ് ​മാ​ൻ​ ​ഒ​ഫ് ​ദ​ ​മാ​ച്ച്.​ ​ആ​വേ​ഷ് ​ഖാ​ൻ​ ​ര​ണ്ട് ​വി​ക്ക​റ്റും​ ​ഖ​ലീ​ൽ​ ​അ​ഹ​മ്മ​ദ് ​ഒ​രു​ ​വി​ക്ക​റ്റും​ ​ല​ഭി​ച്ചു.​ ​സിം​ബാ​ബ്‌​വെ​യ്ക്ക് ​വേ​ണ്ടി​ 65​ ​റ​ൺ​സു​മാ​യി​ ​പു​റ​ത്താ​കാ​തെ​ ​നി​ന്ന​ ​ഡി​യോ​ൺ​ ​മെ​യ്സും37​ ​റ​ൺ​സ​ടി​ച്ച​ ​മ​ദാ​ൻ​ദ​യു​മാ​ണ് ​പൊ​രു​തി​ ​നോ​ക്കി​യ​ത്.