പി.കെ. ബേബിക്ക് എതിരെ നടപടി വേണം

Wednesday 10 July 2024 8:57 PM IST

കൊച്ചി: കൊച്ചി സർവകലാശാലയിൽ അസിസ്റ്റന്റ് പ്രൊഫസർ തസ്തികയിൽ ജോലി ചെയ്യുന്ന സ്റ്റുഡന്റ് വെൽഫയർ ഡയറക്ടറും സിൻഡിക്കേറ്റ് അംഗവുമായ പി.കെ. ബേബിക്ക് എതിരായ വിദ്യാർത്ഥിനിയുടെ പരാതിയിൽ കർശന നടപടി സ്വീകരിക്കണമെന്ന് എ.ഐ.വൈ.എഫ് ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. മാർച്ചിൽ ക്യാമ്പസിലെ കലോത്സവത്തിനിടെ ഗ്രീൻ റൂമിൽ ചെന്ന് പരാതിക്കാരിയെ ബേബി കടന്ന് പിടിച്ചു എന്ന പരാതിയിൽ അധികൃതർ നടപടിയെടുക്കാത്ത സാഹചര്യത്തിലാണ് വിദ്യാർത്ഥിനി പൊലീസിനെ സമീപിച്ചത്. പരാതിയിൽ സമഗ്രാന്വേഷണം നടത്തി കുറ്റക്കാർക്ക് എതിരെ കർശന നടപടി സ്വീകരിക്കണമെന്നും അല്ലെങ്കിൽ ശക്തമായ പ്രക്ഷോഭം സംഘടിപ്പിക്കുമെന്നും ജില്ലാ സെക്രട്ടറി കെ.ആർ. റെനീഷ് പ്രസിഡന്റ് പി.കെ. രാജേഷ് എന്നിവർ പറഞ്ഞു.

Advertisement
Advertisement