ജൂനിയർ ഒളിമ്പ്യാഡിന് അപേക്ഷിക്കാം

Thursday 11 July 2024 12:02 AM IST
ജൂനിയർ ഒളിമ്പ്യാഡ്

കോഴിക്കോട്: ഐ.ഐ.ടി മദ്രാസ് വിദ്യാർത്ഥി കൂട്ടായ്മയായ ടെൻസോഴ്സ് ശാസ്ത്ര വിഷയങ്ങളിൽ മിടുക്കരായ വിദ്യാർത്ഥികളെ കണ്ടെത്തുന്നതിന് ജൂനിയർ ഒളിമ്പ്യാഡ് പരീക്ഷ നടത്തുന്നു. ശാസ്ത്ര വിഷയങ്ങളിൽ താത്പര്യമുള്ള വിദ്യാർത്ഥികൾക്ക് ഉന്നത പഠനത്തിനുള്ള മാർഗ നിർദ്ദേശങ്ങളും സ്‌കോളർഷിപ്പും നൽകും. അഞ്ച് മുതൽ പത്ത് വരെയുള്ള വിദ്യാർത്ഥികൾക്ക് ഓൺലൈനായും ഓഫ്‌ലൈനായും പരീക്ഷ എഴുതാം. പരീക്ഷാർത്ഥികൾക്ക് www.olympiad.tensors.in എന്ന വെബ് സൈറ്റിലൂടെ അപേക്ഷിക്കാം. ഓഫ് ലൈൻ പരീക്ഷ സംഘടിപ്പിക്കുവാൻ താത്പര്യമുള്ള സ്‌കൂളുകൾക്ക് കൂടുതൽ വിവരങ്ങൾക്കായി 83300 20642 നമ്പറിൽ വിളിക്കാം. വാർത്താസമ്മേളനത്തിൽ ആദിൽ, റഈസ്, കൈഫ് അവന്തിക്, അനൻ എന്നിവർ പങ്കെടുത്തു.

Advertisement
Advertisement